Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakkancheri

Palakkad

വട​ക്ക​ഞ്ചേ​രി​യി​ലും ക​ണ്ണ​മ്പ്ര​യി​ലും തെ​രു​വുനാ​യ ആ​ക്ര​മ​ണം: ഏ​ഴുപേ​ർ​ക്ക് ക​ടി​യേ​റ്റു

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യി​ലും ക​ണ്ണ​മ്പ്ര​യി​ലു​മു​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴു മ​ണി​യോ​ടു കൂ​ടി​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​
ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തും ടി​ആ​ർ മി​ൽ ജം​ഗ്ഷ​ൻ, മാ​ർ​ക്ക​റ്റ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് നാ​യ ക​ടി​ച്ച​ത്.

വ​ട​ക്ക​ഞ്ചേ​രി ച​ന്ത​പ്പു​ര സ്വ​ദേ​ശി​ക​ളാ​യ സ​ലിം (45), പാ​ർ​ഥ​സാ​ര​ഥി (60), പ​ന്ത​ലാം​പാ​ടം സ്വ​ദേ​ശി ഓ​മ​ന (49), കി​ഴ​ക്ക​ഞ്ചേ​രി പു​ന്ന​പ്പാ​ടം സ്വ​ദേ​ശി, ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.പ​രി​ക്കേ​റ്റ​വ​രെ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​ല​ർ​ക്കും കാ​ലി​ലും വ​യ​റി​ലും നെ​ഞ്ചി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്.

നാ​യ​യെ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ വ​ച്ച് നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു. നാ​യ​യെ പേ​വി​ഷ​ബാ​ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.ക​ണ്ണ​മ്പ്ര ക​ല്ലി​ങ്ക​ൽ​പ്പാ​ട​ത്ത് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ആ​ർ. മു​ര​ളി (51), ക​ല്ലി​ങ്ക​ൽ​പ്പാ​ടം വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി സി.​ടി. പ്ര​ഭാ​ക​ര​ൻ (67) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.


വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടു കൂ​ടി​യാ​ണ് ക​ണ്ണ​മ്പ്ര​യി​ൽ നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Latest News

Corehub Up