Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadavathoor

വടവാതൂർ പൊന്തിഫിക്കൽ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകദിന ദൈവശാസ്ത്ര സെമിനാർ

കോ​ട്ട​യം: സീ​റോമ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​മു​ഖ ആ​രാ​ധ​ന​ക്ര​മ പ​ണ്ഡി​ത​നാ​യ മോ​ൺ. തോ​മ​സ് മ​ണ്ണൂ​രാം​പ​റ​മ്പി​ലി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ഥ​മ സു​റി​യാ​നി ദൈ​വ​ശാ​സ്ത്ര സെ​മി​നാ​ർ വ​ട​വാ​തൂ​രി​ലു​ള്ള പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി.

കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് തോ​മ​സ് അ​പ്പ‌​സ്ത​ലി​ക് സെ​മി​നാ​രി റെ​ക്‌​ട​ർ ഫാ. ​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘സി​റി​യ​ക് ക്രി​സ്ത്യ​ൻ ഹെ​റി​റ്റേ​ജ്’ എ​ന്ന ഗ്ര​ന്ഥം ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം പ്ര​കാ​ശ​നം ചെ​യ്തു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡീ​ൻ ഫാ. ​ഡോ. ഡൊ​മി​നി​ക് മു​രി​യ​ൻ​കാ​വു​ങ്ക​ൽ പു​സ്‌​ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സെ​ഷ​നു​ക​ളി​ൽ ഫാ. ​ഡോ. ബ്രി​ജേ​ഷ് ഫി​ലി​പ്പ്, ഫാ. ​ഡോ. ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഥ​മ സെ​ഷ​നി​ൽ ഫാ. ​ഡോ. ജി​യോ പ​ള്ളി​ക്കു​ന്നേ​ൽ (ധ​ർ​മാ​രാം, ബം​ഗ​ളൂ​രു), സി​സ്റ്റ​ർ ഡോ. ​റോ​സി​ലി​ൻ അ​റ​വാ​ക്ക​ൽ (ബേ​സ് തോ​മാ ദ​യ​റാ, കു​റു​മ്പ​നാ​ടം), ഫാ. ​ഡോ. ഷാ​ജ​ൻ വ​ർ​ഗീ​സ് (ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ഴ​യ സെ​മി​നാ​രി, കോ​ട്ട​യം) എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ത​ല​ശേ​രി​യി​ലെ വൈ​ദി​ക മ​ന്ദി​ര​ത്തി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന മോ​ൺ​സി​ഞ്ഞോ​ർ ഓ​ൺ​ലൈ​നി​ൽ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up