Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vagamon Road

Kottayam

ഈ​രാ​റ്റു​പേ​ട്ട - വാ​ഗ​മ​ൺ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി

ഈ​രാ​റ്റു​പേ​ട്ട: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ഈ​രാ​റ്റു​പേ​ട്ട - വാ​ഗ​മ​ൺ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. തീ​ക്കോ​യി മു​ത​ൽ കാ​രി​കാ​ട് വ​രെ​യു​ള​ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന​തും നി​യ​ന്ത്ര​ണം​വി​ട്ട് തി​ട്ട​യി​ലി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ശ​നി​യാ​ഴ്ച വാ​ഗ​മ​ണ്ണി​ൽ​നി​ന്ന് വ​ന്ന കാ​ർ കാ​രി​കാ​ട് ടോ​പ്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് ക​ലു​ങ്കി​ലി​ടി​ച്ച് മ​റി​ഞ്ഞി​രു​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ണ്ടാ​യി.

റോ​ഡ് പു​തു​ക്കി നി​ർ​മി​ച്ച​തോ​ടെ​യു​ണ്ടാ​യ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും വേ​ഗ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടു​വാ​ൻ കാ​ര​ണം. മു​മ്പ് മ​റ്റു വ​ഴി​ക​ളി​ൽ​കൂ​ടി ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ ഇ​തു​വ​ഴി​യാ​ണ് യാ​ത്ര. വാ​ഗ​മ​ണ്ണി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള​ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ൽ ക​യ​റ്റി​റ​ക്ക​മോ വ​ള​വു​ക​ളോ സൂ​ചി​പ്പി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ വ​ള​വു​ക​ളും വേ​ഗ​ത​യും വ്യ​ക്ത​മാ​ക്കു​ന്ന സൂ​ച​നാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ റി​ഫ്‌​ള​ക്ട​റു​ക​ൾ വേ​ണം. വാ​ഗ​മ​ൺ റൂ​ട്ടി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ് പ​രി​ശോ​ധ​ന​യും ഊ​ർ​ജി​ത​മാ​ക്ക​ണം. വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ച്ച് വ​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചാ​ണോ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം എ​ഐ കാ​മ​റ​ക​ളും പോ​ലീ​സ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗാ​ണ് വാ​ഗ​മ​ൺ യാ​ത്ര​യി​ൽ വേ​ണ്ട​ത്. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും ഇ​റ​ക്ക​വും വ​ള​വു​ക​ളു​മു​ള്ള മ​ല​യോ​ര മേ​ഖ​ല പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം. വേ​ഗ​ത്തി​ൽ ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്ന​ത് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടാ​നും ഇ​ട​യാ​ക്കും. പ​ര​മാ​വ​ധി വേ​ഗം കു​റ​ച്ച് ക​യ​റ്റം ക​യ​റി​യ ഗി​യ​റി​ൽ ത​ന്നെ വാ​ഹ​നം ഇ​റ​ങ്ങു​വാ​നും ശ്ര​ദ്ധി​ക്ക​ണം. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മ്പോ​ൾ റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. മ​ഴ​ക്കാ​ല യാ​ത്ര​യി​ൽ കോ​ട​മ​ഞ്ഞാ​ണ് ഏ​റ്റ​വും വി​ല്ല​നാ​യി വ​രു​ന്ന​ത്. അ​തി​നാ​ൽ കോ​ട​മ​ഞ്ഞി​ൽ റോ​ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​മാ​ണ്. തീ​ക്കോ​യി ക​ല്ലം മു​ത​ൽ വാ​ഗ​മ​ൺ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കോ​ട​മ​ഞ്ഞ് കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. വാ​ഗ​മ​ണ്ണി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​ഴ​ക്കാ​ല​ത്ത് രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​തി​ലേ​യു​ള്ള രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധി​ക്കാ​റു​ണ്ട്. യാ​ത്ര​ക്കാ​ർ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നാ​യി ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഒ​രു വ​ശ​ത്ത് കു​ത്ത​നെ​യു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് മ​ണ്ണി​ടി​ച്ചി​ലും ക​ല്ല് താ​ഴോ​ട്ടു വീ​ഴു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്.

Latest News

Corehub Up