Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaiko

വൈ​ക്കോ​യും മ​റു​ക​ണ്ടം ചാ​ടു​ന്നു; ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നു

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ എം​ഡി​എം​കെ ഡി​എം​കെ സ​ഖ്യം വി​ടു​ന്നു. വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എം​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​ന്നൈ​യി​ൽ ഉ​ന്ന​ത​ത​ല നേ​തൃ​യോ​ഗം ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​മാ​യി ചോ​രു​ന്ന യോ​ഗ​ത്തി​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും.

ഡി​എം​കെ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ വൈ​ക്കോ ഉ​ന്ന​യി​ച്ച​ത്. സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും പാ​ർ​ട്ടി​യു​ടെ അ​സ്തി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​ലും ഡി​എം​കെ കാ​ണി​ച്ച അ​വ​ഗ​ണ​ന​യാ​ണ് വൈ​ക്കോ​യെ ചൊ​ടി​പ്പി​ച്ച​ത്. വ​ലി​യ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മോ അ​ണി​ക​ളോ ഇ​ല്ലാ​ത്ത ചെ​റു​ക​ക്ഷി​ക​ൾ​ക്ക് പോ​ലും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി.

എ​ന്നാ​ൽ എം​ഡി​എം​കെ​യെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചു​വെ​ന്ന് വൈ​ക്കോ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പോ​ലും ഡി​എം​കെ അ​നു​വാ​ദം ന​ൽ​കി​യി​ല്ല. പ​ക​രം ഡി​എം​കെ​യു​ടെ ഉ​ദ​യ​സൂ​ര്യ​ൻ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത് പാ​ർ​ട്ടി​യു​ടെ സ്വ​ത​ന്ത്ര അ​സ്തി​ത്വ​ത്തെ ബാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

27ന് ​ന​ട​ക്കു​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​യി​രി​ക്കും ഡി​എം​കെ സ​ഖ്യം വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ഡി​എം​കെ​യെ സ​ഖ്യ​ക​ക്ഷി​ക​ൾ ഒ​ന്നൊ​ന്നാ​യി കൈ​വി​ടു​ക​യാ​ണ്.

Latest News

Corehub Up