വൈക്കം: വൈദ്യുതി എത്തുന്നതിന് മുമ്പ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തിയിരുന്ന ഭക്തർക്ക് വെളിച്ചം പകർന്നിരുന്നത് കൽവിളക്കുകൾ ക്ഷേത്രത്തിന്റെ നാലുഗോപുരനടകളിലും രണ്ടരയടി ഉയരമുള്ള കൽവിളക്കുകൾ ഉണ്ടായിരുന്നു.ഒരുലിറ്ററിലധികം എണ്ണ കൊള്ളുന്ന കൽവിളക്കിൽ തിരി തെളിക്കുമ്പോൾ പന്തംപോലെ കത്തിയിരുന്നതിനാൽ ആ ചുറ്റുവട്ടം മുഴുവൻ വിളക്കിന്റെ പ്രകാശം പരക്കുമായിരുന്നു.വൈക്കം ക്ഷേത്രത്തിന്റെ വടക്കേഗോപുരനടയിൽ പോയകാലത്തിന്റെ അടയാളമായി ഇപ്പോഴും ഒരുകൽവിളക്കു പിഴുതുമാറ്റപ്പെടാതുണ്ട്.