Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom-Vechoor Road

Kottayam

വൈ​ക്കം-വെ​ച്ചൂ​ർ റോ​ഡ് വീ​തി​കൂ​ട്ടൽ സ്ഥ​ല​മേ​റ്റെ​ടു​ക്കുമ്പോ​ൾ മ​ണ്ണ് നി​ര​പ്പി​ൽനി​ന്ന് താ​ഴ്ത്തി കു​ഴി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന്

തലയാ​ഴം:​ വൈ​ക്കം-വെ​ച്ചൂ​ർ റോ​ഡ് വീ​തികൂ​ട്ടി​ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ങ്ങ​ളും മ​തി​ലും മ​റ്റും പൊ​ളി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ മ​ണ്ണ് നി​ര​പ്പി​ൽനി​ന്ന് താ​ഴ്ത്തി കു​ഴി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് പ​രാ​തി. റോ​ഡ് നി​ര​പ്പി​ൽനി​ന്ന് വ​ള​രെ താ​ഴ്ന്ന് കി​ട​ക്കു​ന്ന ഏ​റ്റെ​ടു​ത്ത സ്ഥ​ലം മ​ഴ​ പെ​യ്താ​ൽ ചെ​ളി​ക്കു​ള​മാ​കു​ക​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വൈ​ക്കം തോ​ട്ട​കം മു​ത​ൽ ഇ​ട​യാ​ഴം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ സ്ഥ​ല ഉ​ട​മ​ക​ൾ​ക്ക് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് സ്ഥ​ല​ത്തി​ന്‍റെ വി​ല ന​ൽ​കി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തു​ക കൈ​മാ​റി​യ​വ​രു​ടെ ഭൂ​മി​യാ​ണ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ഇ​പ്പോ​ൾ മ​തി​ലും കെ​ട്ടി​ട​വു​മൊ​ക്കെ പൊ​ളി​ച്ചു നീ​ക്കി​യ​ത്. തോ​ട്ട​കം വി​യ​റ്റ്നാ​മി​ൽ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റെ വ​ശ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ മ​ണ്ണ് കു​ഴി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​വി​ടെ പു​ര​യി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ലി​യ കു​ള​ത്തോ​ട് ചേ​ർ​ന്നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ കു​ള​ത്തി​ന്‍റെ മു​ൻ ഭാ​ഗം ടി​ൻ ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച വേ​ലി​ക്ക് പു​റ​ത്ത് കാ​ണാം. ഈ ​ഭാ​ഗ​ത്ത് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ സ്ഥ​ലപ​രി​ച​യ​മി​ല്ലാ​തെ വ​രു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ ആ​ഴ​മേ​റി​യ കു​ള​ത്തി​ൽ പ​തി​ച്ച് ആ​ള​പാ​യ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

വൈ​ക്ക​ത്തുനി​ന്ന് കൈ​പ്പു​ഴ​മു​ട്ട് വ​രെ 12 കി​ലോ​മീ​റ്റ​ർ ദൂ​രം സ്ഥ​ല​മാ​ണ് 950ഓ​ളം ആ​ളു​ക​ളി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ്ഥ​ല​മേ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞാ​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​മെ​ന്നി​രി​ക്കെ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന ത​ര​ത്തി​ൽ കു​ഴി​ച്ചി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​പ്പെ​ടു​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ കു​ഴി​യാ​യി മാ​റു​ന്ന ഭാ​ഗ​ങ്ങ​ൾ നി​ര​പ്പാ​ക്കി​യും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വേ​ലി തീ​ർ​ത്തും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up