Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VaikomCIoffice

കൈക്കൂലി വാങ്ങിയെന്നു പരാതി; വൈക്കം സിഐ ഓഫിസിൽ വിജിലൻസ് റെയ്ഡ്

വൈ​ക്കം: ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ന്‍റെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ശേ​ഷം മ​ല​യാ​ളി​യാ​യ ആ​ളു​ടെ ഫോ​ൺ ന​മ്പ​റി​ലു​ള്ള ഗൂ​ഗി​ൾ​ പേ അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​ക്കൂ​ലി സ്വീ​ക​രി​ച്ചെ​ന്ന കേ​സി​ൽ വൈ​ക്കം സി​ഐ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ റെ​യ്‌​ഡ്.

സി​ഐ പി.​എ. ഷ​മീ​ർ​ഖാ​ൻ ആ​സാം സ്വ​ദേ​ശി​യു​ടെ പേ​രി​ൽ വൈ​ക്ക​ത്തെ കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന​ശേ​ഷം വൈ​ക്കം സ്വ​ദേ​ശി​യു​ടെ ഫോ​ൺ ന​മ്പർ ഗൂ​ഗി​ൾ ​പേ ഇ​ട​പാ​ടി​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. മ​ണ്ണുമാ​ഫി​യ, ടി​പ്പ​ർ ഉ​ട​മ​ക​ൾ തു​ട​ങ്ങി​യ​വ​ർ ഗൂ​ഗി​ൾ പേ ​ന​മ്പ​റി​ൽ വി​ളി​ച്ച​റി​യി​ച്ച​ശേ​ഷം പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ഴി​ഞ്ഞ അ​ഞ്ചി​നു തു​ട​ങ്ങി​യ ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ഏ​ഴാം തീ​യ​തി മു​ത​ൽ പ​ണം എ​ത്തിത്തു​ട​ങ്ങി. മ​ണ്ണ് മാ​ഫി​യ​യും, ടി​പ്പ​ർ ലോ​റി ഉ​ട​മ​ക​ളും മാ​ത്ര​മാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു മാ​സ​ത്തി​ന​കം 2.50 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട് ഈ ​അ​ക്കൗ​ണ്ടി​ൽ ന​ട​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​അ​ക്കൗ​ണ്ടി​ൽ ഒ​ടു​വി​ൽ പ​ണമെ​ത്തി​യ​ത്. പ​ണം എ​ത്തു​ന്ന അ​തേ​ദി​വ​സം ത​ന്നെ സി​ഐ ഹെ​ൽ​മ​റ്റും മാ​സ്കും ധ​രി​ച്ച് എ​ടി​എ​മ്മി​ൽ എ​ത്തി പ​ണ​മെ​ടു​ത്തി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. സി​ഐയു​ടെ ഫോ​ൺ, എ​ടി​എം കാ​ർ​ഡ് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്ത വി​ജി​ല​ൻ​സ് എ​സ്പി ​ആ​ർ.​വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണസം​ഘം, കാ​ന​റാ ബാ​ങ്കി​ന്‍റെ വൈ​ക്കം ശാ​ഖ​യി​ലെ​ത്തി അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

സി​ഐ​യു​ടെ ഫോ​ണും ബാ​ങ്ക് അ​ക്കൗ​ണ്ട് അ​ട​ക്ക​മു​ള്ള​വയും പ​രി​ശോ​ധി​ച്ച​ശേ​ഷം ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം സി​ഐ​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. ക്ര​മ​ക്കേ​ട് ബോ​ധ്യ​പ്പെ​ട്ടാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും വി​ജി​ല​ൻ​സ് സം​ഘം അ​റി​യി​ച്ചു. ​നാ​ലു​മാ​സം മു​മ്പാ​ണ് പി.​എ. ഷ​മീ​ർ​ഖാ​ൻ വൈ​ക്കം സി​ഐയാ​യി എ​ത്തി​യ​ത്.

Latest News

Corehub Up