Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valappad

ടൂ​ൾ​സ് ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

ചെ​ന്ത്രാ​പ്പി​ന്നി/​തൃ​പ്ര​യാ​ർ: എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി​യി​ൽ ദേ​ശീ​യ​പാ​ത 66നു ​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രി​യ​ൻ ടൂ​ൾ​സ് ആ​ൻ​ഡ് കോം​പോ​ണ​ന്‍റ്സി​ൽ തീ​പി​ടി​ത്തം. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണു സം​ഭ​വം. ചെ​റു​തും വ​ലു​തു​മാ​യ നാ​ൽ​പ​തോ​ളം മെ​ഷീ​നു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

ഗു​രു​വാ​യൂ​ർ, നാ​ട്ടി​ക, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി മ​ണി​ക്കൂ​റു​ക​ൾ പ്ര​യ​ത്നി​ച്ചാ​ണു തീ ​കെ​ടു​ത്തി​യ​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. നാ​ട്ടു​കാ​രാ​ണ് ആ​ദ്യം തീ ​ഉ​യ​ർ​ന്ന​ത് ക​ണ്ട​ത്.

മെ​റ്റീ​രി​യ​ൽ ഹാ​ൻ​ഡ്ലിം​ഗ് വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ൻ​ജി​നീ​യ​റിം​ഗ് പി​ന്തു​ണ​യും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഘ​ട​ക​ങ്ങ​ളും നി​ർ​മ്മി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഏ​രി​യ​ൻ ടൂ​ൾ​സ് ആ​ൻ​ഡ് കോം​പോ​ണ​ന്‍റ്സ്. നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. വ​ല​പ്പാ​ട് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up