കന്യാകുമാരി: വാലത്ത് ജ്വല്ലറിയുടെ മൂന്നാമത്തെ ഷോറൂം തമിഴ്നാട് കുളച്ചലില്‍ തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
വാലത്ത് ജ്വല്ലേഴ്സ് സിഎംഡി ജോര്‍ജ് ജോണ്‍ വാലത്ത്, കുളച്ചല്‍ നഗരസഭാ ചെയര്മാന് എ. നസീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സീനത്ത് ഷാഫി, ഖലീല്‍ റഹ്മാന് അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാലത്ത് ജ്വല്ലേഴ്സ് ജനറല്‍ മാനേജര്‍ ലിജോ ജോണി, സി.എം. ജോളി, പ്രവീണ്‍ ബാബു എന്നിവരും പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് താലിമാല കളക്ഷനുകള്‍ക്ക് പണിക്കൂലിയില്‍ 2.99 ശതമാനം വരെ ഇളവും ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങള്‍ക്കു കാരറ്റിന് 15 ശതമാനം ഇളവുമാണ് ഒരുക്കിയിരിക്കുന്നത്.
ആലുവ പാലസ് റോഡിലും കാലടിയില്‍ വിമല ഹോസ്പിറ്റലിനു സമീപവും വാലത്ത് ജ്വല്ലറിക്ക് ബ്രാഞ്ചുകളുണ്ട്.