ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ജനുവരി 30-ന് തിയറ്ററുകളിലെത്തും. ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥനായി ബിജു മേനോൻ എത്തുന്നു. സാം എന്നാണ് ജോജുവിന്റെ കഥാപാത്രത്തിന്റെ പേര്.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ്. സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ.