Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valid

ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പു​ന​ർ​നി​യ​മ​നം സാ​ധു​വെ​ന്ന് ടാ​റ്റ സ​ൺ​സ്

 മും​​​​​ബൈ: ടാ​​​​​റ്റ സ​​​​​ൺ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി എ​​​​​ൻ. ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര​​​​​നെ വീ​​​​​ണ്ടും നി​​​​​യ​​​​​മി​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ച​​​​​ട്ട​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ണ​​​​മാ​​​​​യും പാ​​​​​ലി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി ടാ​​​​​റ്റാ സ​​​​​ൺ​​​​​സ്. ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര​​​​ന്‍റെ പു​​​​​ന​​​​​ർ​​​​​നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ടാ​​​​​റ്റ ട്ര​​​​​സ്റ്റ്സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ നോ​​​​​യ​​​​​ൽ ടാ​​​​​റ്റ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ ത​​​​​ട​​​​​സ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ ത​​​​​ള്ളി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് ടാ​​​​​റ്റാ സ​​​​​ൺ​​​​​സ് നി​​​​​ല​​​​​പാ​​​​​ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​​​കൂ​​​​​ടി ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര​​​​​നെ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി തു​​​​​ട​​​​​രാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച ബോ​​​​​ർ​​​​​ഡ് തീ​​​​​രു​​​​​മാ​​​​​നം നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി ടാ​​​​​റ്റ സ​​​​​ൺ​​​​​സ് നോ​​​​​യ​​​​​ൽ ടാ​​​​​റ്റ​​​​​യ്ക്ക് ക​​​​​ത്ത​​​​​യ​​​​​ച്ചു. സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി മു​​​​​ൻ ജ​​​​​ഡ്ജി​​​​​മാ​​​​​ർ ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള നി​​​​​യ​​​​​മ​​​​​വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ടാ​​​​​റ്റാ സ​​​​​ൺ​​​​​സ് ത​​​​​ങ്ങ​​​​​ളു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​യെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ടാ​​​​റ്റാ സ​​​​ൺ​​​​സ് ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​ക്ക​​​​ത്ത് നി​​​​ല​​​​വി​​​​ൽ ടാ​​​​റ്റാ ട്ര​​​​സ്റ്റ്സി​​​​ന്‍റെ ലീ​​​​ഗ​​​​ൽ ടീം ​​​​പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ത​​​​ർ​​​​ക്ക​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ കാ​​​​ര​​​​ണം

ടാ​​​​റ്റ സ​​​​ൺ​​​​സി​​​​ൽ 66 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഓ​​​​ഹ​​​​രി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള ടാ​​​​റ്റാ ട്ര​​​​സ്റ്റ്സി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​ണ് നോ​​​​യ​​​​ൽ ടാ​​​​റ്റ. ടാ​​​​റ്റ സ​​​​ൺ​​​​സ് ബോ​​​​ർ​​​​ഡി​​​​ലെ ട്ര​​​​സ്റ്റ് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്ത ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ പി​​​​ന്തു​​​​ണ ല​​​​ഭി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ ചെ​​​​യ​​​​ർ​​​​മാ​​​​ന്‍റെ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം സാ​​​​ധു​​​​വാ​​​​കൂ​​​​വെ​​​​ന്നാ​​​​ണ് നോ​​​​യ​​​​ൽ ടാ​​​​റ്റ​​​​യു​​​​ടെ വാ​​​​ദം. എ​​​​ന്നാ​​​​ൽ, ക​​​​മ്പ​​​​നി​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ​​​​സ് ഓ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ അ​​​​നു​​​​സ​​​​രി​​​​ച്ച് ബോ​​​​ർ​​​​ഡ് എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​ണെ​​​​ന്ന് ടാ​​​​റ്റ സ​​​​ൺ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

കൂ​​​​ടാ​​​​തെ, ടാ​​​​റ്റ ട്ര​​​​സ്റ്റ്സി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​ത്ത​​​​ന്നെ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഭി​​​​ന്ന​​​​ത​​​​യു​​​​ണ്ട്. നോ​​​​യ​​​​ൽ ടാ​​​​റ്റ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യെ എ​​​​തി​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ, ട്ര​​​​സ്റ്റ്സി​​​​ന്‍റെ മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യ വേ​​​​ണു ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​ന​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ക​​​​മ്പ​​​​നി​​​​യു​​​​ടെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഓ​​​​ഹ​​​​രി​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന ഉ​​​​ട​​​​മ​​​​സ്ഥ​​​​ർ ബോ​​​​ർ​​​​ഡ് തീ​​​​രു​​​​മാ​​​​ന​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ക​​​​യും ബോ​​​​ർ​​​​ഡ് അ​​​​തു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ശ​​​​രി​​​​യാ​​​​ണെ​​​​ന്ന് വാ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കാ​​​​ണ് ടാ​​​​റ്റാ ഗ്രൂ​​​​പ്പ് ഇ​​​​പ്പോ​​​​ൾ സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.

നേ​​​​തൃ​​​​ത്വ ത​​​​ർ​​​​ക്ക​​​​ത്തി​​​​നു​​​​പു​​​​റ​​​​മെ ക​​​​മ്പ​​​​നി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​നി​​​​യ​​​​ന്ത്ര​​​​ണം, വോ​​​​ട്ടിം​​​​ഗ് അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ, ഐ​​​​പി​​​​ഒ വ​​​​ഴി ക​​​​മ്പ​​​​നി​​​​യെ ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യി​​​​ൽ ലി​​​​സ്റ്റ് ചെ​​​​യ്യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ച്ചൊ​​​​ല്ലി​​​​യും ഭി​​​​ന്ന​​​​ത രൂ​​​​ക്ഷ​​​​മാ​​​​ണ്.

Latest News

Corehub Up