Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valsan Abraham Funeral Services

America

വ​ൽ​സ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ അ​നു​സ്മ​ര​ണ, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡി​സം​ബ​ർ 4, 5 തീ​യ​തി​ക​ളി​ൽ

കാ​ലി​ഫോ​ർ​ണി​യ: ഇ​ന്ത്യ പെ​ന്തെ​ക്കോ​സ്ത് ദൈ​വ​സ​ഭ (ഐ​പി​സി) ജ​ന​റ​ൽ പ്ര​സി​ഡ​ന്റാ​യി​രു​ന്ന പാ​സ്റ്റ​ർ ഡോ. ​ടി. വ​ൽ​സ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ അ​നു​സ്മ​ര​ണ, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡി​സം​ബ​ർ 4, 5 തീ​യ​തി​ക​ളി​ൽ ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും.

ന​വം​ബ​ർ നാ​ലി​ന് ക​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന് 74 വ​യ​സ്സാ​യി​രു​ന്നു. ഐ​പി​സി വി​ശ്വാ​സി​സ​മൂ​ഹ​ത്തെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള പെ​ന്തെ​ക്കോ​സ്ത് സ​ഭാ​നേ​താ​ക്ക​ളെ​യും വി​ശ്വാ​സി​ക​ളെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ട്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ദ്ദേ​ശീ​യ പെ​ന്തെ​ക്കോ​സ്ത് സ​ഭാ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഐ​പി​സി​ക്ക് ഇ​ന്ത്യ, ഉ​ത്ത​ര അ​മേ​രി​ക്ക, യൂ​റോ​പ്പ്, മ​ധ്യ​പൂ​ർ​വ​ദേ​ശം, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 12,000ത്തി​ല​ധി​കം സ​ഭ​ക​ളു​ണ്ട്.​അ​നു​സ്മ​ര​ണ, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡി​സം​ബ​ർ നാ​ലി​ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ഒ​ന്റാ​റി​യോ​യി​ലെ ഇ​ന്ത്യ ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം (Evening of Tributes) ന​ട​ക്കും.

വി​ലാ​സം: 1355 W. 6th Street, Ontario, California 91762.ഡി​സം​ബ​ർ അ​ഞ്ചി​ന് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ​സ​ഡീ​ന​യി​ലെ ലേ​ക്ക് അ​വ​ന്യൂ ച​ർ​ച്ചി​ൽ (Lake Avenue Church) ജീ​വി​താ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ (Celebration of Life) ന​ട​ക്കും. വി​ലാ​സം: 393 N. Lake Avenue, Pasadena, California 91101.

തു​ട​ർ​ന്ന് അ​ന്നേ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗ്ലെ​ൻ​ഡെ​യി​ലി​ലെ ഫോ​റ​സ്റ്റ് ലോ​ൺ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. വി​ലാ​സം: Forest Lawn Glendale, 1712 S. Glendale Avenue, Glendale, California 91205. എ​ല്ലാ സ​മ​യ​ങ്ങ​ളും പ​സ​ഫി​ക് സ്റ്റാ​ൻ​ഡേ​ർ​ഡ് സ​മ​യം അ​നു​സ​രി​ച്ചാ​ണ്.​ഡോ. വ​ൽ​സ​ൻ ഏ​ബ്ര​ഹാ​മി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നും അ​നു​സ്മ​ര​ണ, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ, അ​മേ​രി​ക്ക, കാ​ന​ഡ തു​ട​ങ്ങി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഭാ​നേ​താ​ക്ക​ളും പാ​സ്റ്റ​ർ​മാ​രും സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​രും വി​ശ്വാ​സി​ക​ളും അ​ദ്ദേ​ഹ​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ആ​ത്മീ​യ പൈ​തൃ​കം ഐ​പി​സി​യു​ടെ പ്ര​ധാ​ന സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ പാ​സ്റ്റ​ർ കെ. ​ഇ. ഏ​ബ്ര​ഹാ​മി​ന്‍റെ പൗ​ത്ര​നും മു​ൻ ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ടി. ​എ​സ്. ഏ​ബ്ര​ഹാ​മി​ന്‍റെ പു​ത്ര​നു​മാ​യി​രു​ന്നു ഡോ. ​ടി. വ​ൽ​സ​ൻ ഏ​ബ്ര​ഹാം.1920​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ പെ​ന്തെ​ക്കോ​സ്ത് ആ​ത്മീ​യ ഉ​ണ​ർ​വി​ൽ​നി​ന്നാ​ണ് ഐ​പി​സി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​രം​ഭം.

പാ​സ്റ്റ​ർ കെ. ​ഇ. ഏ​ബ്ര​ഹാ​മി​നൊ​പ്പം പാ​സ്റ്റ​ർ പി. ​എം. സാ​മു​വ​ൽ, പാ​സ്റ്റ​ർ കെ. ​സി. ചെ​റി​യാ​ൻ, പാ​സ്റ്റ​ർ പി. ​ടി. ചാ​ക്കോ, പാ​സ്റ്റ​ർ കെ. ​സി. ഉ​മ്മ​ൻ തു​ട​ങ്ങി നി​ര​വ​ധി ദൈ​വ​ദാ​സ​ന്മാ​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും പ്രാ​ർ​ഥന​യും ത്യാ​ഗ​വും അ​ർ​പ്പ​ണ​ബോ​ധ​വു​മാ​ണ് പ്ര​സ്ഥാ​ന​ത്തിന്‍റെ വ​ള​ർ​ച്ച​യ്ക്ക് അ​ടി​ത്ത​റ പാ​കി​യ​ത്.​ കേ​ര​ള​ത്തി​ലെ എ​ളി​യ തു​ട​ക്ക​ത്തി​ൽ​നി​ന്ന് ലോ​ക​വ്യാ​പ​ക​മാ​യ പെ​ന്തെ​ക്കോ​സ്ത് പ്ര​സ്ഥാ​ന​മാ​യി ഐ​പി​സി വ​ള​ർ​ന്നു.

1935ൽ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഏ​ലൂ​രി​ൽ സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു. പാ​സ്റ്റ​ർ പി. ​എം. സാ​മു​വ​ൽ ആ​ദ്യ ജ​ന​റ​ൽ പ്ര​സി​ഡ​ന്റാ​യും പാ​സ്റ്റ​ർ പി. ​ടി. ചാ​ക്കോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള​ത്തി​ലെ കു​മ്പ​നാ​ട് ഹെ​ബ്രോ​നി​ലാ​ണ് സ​ഭ​യു​ടെ രാ​ജ്യാ​ന്ത​ര ആ​സ്ഥാ​നം. ​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഈ ​ആ​ത്മീ​യ പൈ​തൃ​കം തു​ട​ർ​ന്നു​കൊ​ണ്ടാ​ണ് ഡോ. ​വ​ൽ​സ​ൻ ഏ​ബ്ര​ഹാം സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​ത്. 2006 മു​ത​ൽ 2013 വ​രെ ഐ​പി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം 2019ൽ ​ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റായി ചു​മ​ത​ല​യേ​റ്റു. ഇ​ന്ത്യ​യി​ലെ ഓ​രോ പി​ൻ​കോ​ഡ് മേ​ഖ​ല​യി​ലും സ​ഭ; സു​വി​ശേ​ഷ​വ്യാ​പ​നം ജീ​വി​ത​ദ​ർ​ശ​നം ഇ​ന്ത്യ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും യേ​ശു​ക്രി​സ്തു​വിന്‍റെ സു​വി​ശേ​ഷം എ​ത്തി​ക്കു​ക​യെ​ന്ന​ത് ഡോ. ​വ​ൽ​സ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ പ്ര​ധാ​ന ജീ​വി​ത​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

1984ൽ ​അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ഇ​ന്ത്യ ഗോ​സ്പ​ൽ ഔ​ട്ട്റീ​ച്ച് (ഐ​ജി​ഒ) ഇ​ന്ത്യ​യി​ലെ സു​വി​ശേ​ഷ​വ്യാ​പ​ന​ത്തി​നും ത​ദ്ദേ​ശീ​യ സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശീ​ല​ന​ത്തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി.​ ഇ​ന്ത്യ ഗോ​സ്പ​ൽ ഔ​ട്ട്റീ​ച്ച്, ഇ​ന്ത്യ ബൈ​ബി​ൾ കോ​ള​ജ് ആ​ൻ​ഡ് സെ​മി​നാ​രി, മ​റ്റു വേ​ദ​പ​ഠ​ന പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പാ​സ്റ്റ​ർ​മാ​രെ​യും സു​വി​ശേ​ഷ​ക​രെ​യും മി​ഷ​ന​റി​മാ​രെ​യും ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക​രെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​യി.

ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷാ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ജ​ന​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും അ​വ​രു​ടെ ഭാ​ഷ​യി​ലും സം​സ്കാ​ര​ത്തി​ലും സു​വി​ശേ​ഷം എ​ത്തി​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശീ​യ​രാ​യ ദൈ​വ​ദാ​സ​ന്മാ​രെ പ​രി​ശീ​ലി​പ്പി​ച്ച് നി​യോ​ഗി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​ന്ത്യ​യി​ലെ ഓ​രോ ത​പാ​ൽ പി​ൻ​കോ​ഡ് മേ​ഖ​ല​യി​ലും ഒ​രു സ​ഭ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ സു​വി​ശേ​ഷ ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ഈ ​ദ​ർ​ശ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ പു​തി​യ സ​ഭ​ക​ളു​ടെ സ്ഥാ​പ​ന​ത്തി​നും ആ​ത്മീ​യ നേ​താ​ക്ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും സു​വി​ശേ​ഷം അ​ധി​കം എ​ത്തി​ച്ചേ​രാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി.​

ഇ​ന്ത്യ ബൈ​ബി​ൾ കോ​ള​ജ് ആ​ൻ​ഡ് സെ​മി​നാ​രി​യു​ടെ പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം 1987ൽ ​ക​ലി​ഫോ​ർ​ണി​യ​യി​ൽ സ്ഥാ​പി​ച്ച ഇ​ന്ത്യ ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യു​ടെ സ്ഥാ​പ​ക സീ​നി​യ​ർ പാ​സ്റ്റ​റു​മാ​യി​രു​ന്നു. പ്ര​സം​ഗ​ക​ൻ, വേ​ദാ​ധ്യാ​പ​ക​ൻ, സ​ഭാ​ഭ​ര​ണ​നേ​താ​വ്, ആ​ത്മീ​യ ഉ​പ​ദേ​ശ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ൽ അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി.​

ആ​ത്മീ​യ​ലോ​ക​ത്തി​ന് തീ​രാ​ന​ഷ്ടം ​

ഡോ. ടി. ​വ​ൽ​സ​ൻ ഏ​ബ്ര​ഹാ​മി​ന്റെ വേ​ർ​പാ​ട് ഐ​പി​സി പ്ര​സ്ഥാ​ന​ത്തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള പെ​ന്തെ​ക്കോ​സ്ത് വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണ്.

സു​വി​ശേ​ഷ​വ്യാ​പ​നം, സ​ഭാ​സ്ഥാ​പ​നം, വേ​ദ​പ​ഠ​നം, ആ​ത്മീ​യ നേ​തൃ​ത്വ​പ​രി​ശീ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ​യും ശു​ശ്രൂ​ഷ​ക​രു​ടെ​യും ജീ​വി​ത​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. ഭാ​ര്യ ലാ​ലി ഏ​ബ്ര​ഹാം, നാ​ലു മ​ക്ക​ൾ, സ​ഹോ​ദ​രി​മാ​രാ​യ ആ​നി, സ്റ്റാ​ർ​ല, ഷേ​ർ​ലി എ​ന്നി​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്.​ഇ​ന്ത്യ​യി​ലു​ട​നീ​ളം സു​വി​ശേ​ഷം എ​ത്തി​ക്ക​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ദ​ർ​ശ​ന​വും സ​ഭ​യ്ക്കും ദൈ​വ​രാ​ജ്യ​വ്യാ​പ​ന​ത്തി​നു​മാ​യി സ​മ​ർ​പ്പി​ച്ച ജീ​വി​ത​വും വ​രും​ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി നി​ല​നി​ൽ​ക്കും.

ഡി​സം​ബ​ർ നാ​ലി​നും അ​ഞ്ചി​നും ക​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ​യും സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ആ​ത്മീ​യ നേ​തൃ​ത്വ​ത്തെ​യും ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ക്കും.

Latest News

Corehub Up