Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vanchipattu

Pathanamthitta

ആ​റ​ന്മു​ള​യി​ൽ വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന​ക​ള​രി​ക്കു തു​ട​ക്ക​മാ​യി

ആ​റ​ന്മു​ള: പ​ള​ളി​യോ​ട സേ​വാ​സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന ക​ള​രി​ക്ക് തു​ട​ക്ക​മാ​യി. ര​ണ്ടു​ദി​വ​സ​ത്തെ ക​ള​രി മൂ​ന്ന് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ക​ര​ക​ളി​ലെ പ​രി​ച​യ സ​മ്പ​ന്ന​രാ​യ വ​ഞ്ചി​പ്പാ​ട്ട് ആ​ചാ​ര്യ​ന്‍​മാ​ര്‍ ക​ള​രി​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ക​ള​രി ഇ​ട​പ്പാ​വൂ​ര്‍ ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നു​രാ​ധ ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള​ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ധ്യ മേ​ഖ​ല ക​ള​രി ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​വി​താ അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി.​സാം​ബ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ ക​ള​രി ചെ​ങ്ങ​ന്നൂ​ര്‍ തൃ​ച്ചി​റ്റാ​റ്റ് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ്. ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍.​സു​കു​മാ​ര​പ്പ​ണി​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​സം​ഘം എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ.​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വ​ഞ്ചി​പ്പാ​ട്ട് സ​മ​ര്‍​പ്പ​ണം നാ​ളെ ആ​റ​ന്മു​ള ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്ന് മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 500 ഓ​ളം കു​ട്ടി​ക​ള്‍ പ​രി​ശീ​ല​ന ക​ള​രി​യി​ല്‍ പ​ങ്ക് ചേ​രും.

Latest News

Corehub Up