Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Sleeper Trains

ര​ണ്ട് വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ കൂ​ടി ഈ ​മാ​സം പു​റ​ത്തി​റ​ക്കും

പ​ര​വൂ​ർ: പു​തു​താ​യി ര​ണ്ട് വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ റേ​ക്കു​ക​ൾ കൂ​ടി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ചെ​ന്നൈ പെ​ര​മ്പൂ​രി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റ​യി​ൽ ഈ ​റേ​ക്കു​ക​ളു​ടെ നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. അ​വ​സാ​ന​ഘ​ട്ട സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഐ​സി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി 17-നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഈ ​സ്ലീ​പ്പ​ർ ട്രെ​യി​ൻ ചെ​ന്നൈ ഐ​സി​എ​ഫി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡാ​ണ് നി​ർ​മി​ച്ച​ത്. ഇ​തി​ൽ 11 തേ​ർ​ഡ് ഏ​സി, നാ​ല് സെ​ക്ക​ന്‍റ് ഏ​സി, ഒ​രു ഫ​സ്റ്റ് ക്ലാ​സ് ഏ​സി എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​കെ 16 കോ​ച്ചു​ക​ളാ​ണ് ഉ​ള്ള​ത്.

ഇ​തി​ൽ 823 യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. തേ​ർ​ഡ് ഏ​സി​യി​ൽ 611 പേ​ർ​ക്കും സെ​ക്ക​ന്‍റ് ഏ​സി​യി​ൽ 188 പേ​ർ​ക്കും ഫ​സ്റ്റ് ഏ​സി​യി​ൽ 24 പേ​ർ​ക്കും സീ​റ്റു​ക​ൾ ഉ​ണ്ട്. മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന സെ​മി ഹൈ​സ്പീ​ഡ് ട്രെ​യി​ൻ ആ​ണി​ത്.

ഈ ​മാ​സം അ​വ​സാ​നം പു​റ​ത്തി​റ​ക്കു​ന്ന ര​ണ്ട് റേ​ക്കു​ക​ളി​ൽ നി​ല​വി​ലു​ള്ള​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​റെ​കൂ​ടി മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഐ​സി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത് കൂ​ടാ​തെ 24 റേ​ക്കു​ക​ൾ ഉ​ള്ള വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ചെ​ന്നൈ ഐ​സി​എ​ഫി​ൽ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 50 റേ​ക്കു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​ദ്യ റേ​ക്കി​ന്‍റെ പ്രോ​ട്ടോ​ടൈ​പ്പ് ഈ ​വ​ർ​ഷം ഡി​സം​ബ​റോ​ടെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​പു​തി​യ റേ​ക്കു​ക​ളി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യും മി​ക​ച്ച ഓ​ൺ ബോ​ർ​ഡ് സേ​വ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

17 തേ​ർ​ഡ് ഏ​സി, അ​ഞ്ച് സെ​ക്ക​ന്‍റ് എ​സി, ര​ണ്ട് ഫ​സ്റ്റ് എ​സി കോ​ച്ചു​ക​ളാ​യി​രി​ക്കും ഈ ​ട്രെ​യി​നി​ൽ ഉ​ണ്ടാ​കു​ക. ഇ​വ​യു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ മാ​റ്റം വ​രു​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഐ​സി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു.

Latest News

Corehub Up