Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VanithaSamajam

Pravasi India – Delhi

മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു

ഗാ​സി​യാ​ബാ​ദ്: മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 2026-ലെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം "Repent and Turn to God' (അ​നു​ത​പി​ക്കു​ക ദൈ​വ​ത്തി​ങ്ക​ലേ​ക്ക് തി​രി​യു​ക) എ​ന്ന പ്ര​മേ​യ​ത്തി​ൽ ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ദി​രാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു.

രാ​വി​ലെ പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം, ഗാ​സി​യാ​ബാ​ദ് മാ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം യൂ​ണി​റ്റി​ന്‍റെ പ്രാ​ർഥ​നാ​ഗാ​ന​ത്തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

അ​ഡ്വ. ഷി​നി എ​ബ്ര​ഹാം ബൈ​ബി​ൾ വാ​യ​ന നി​ർ​വ​ഹി​ച്ചു. വി​കാ​രി റ​വ. ഫാ. ​ബി​ജു ഡാ​നി​യേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സൂ​സ​ൻ ഏ​ലി​യാ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.ഫാ. ​സ​ജി എ​ബ്ര​ഹാം ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ർ​ഥ് മ​റി​യം വ​നി​താ​സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് റ​വ. ഫാ. ​യാ​ക്കോ​ബ് ബേ​ബി പ​ങ്കെ​ടു​ത്ത യൂ​ണി​റ്റു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ടികെഎം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ് കൊ​ല്ലം അ​സോ​സി​യേ​റ്റ് പ്രഫ​സ​ർ ഡോ. ​ടീ​ന ലി​സ ജോ​ൺ ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി ബൈ​ബി​ൾ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഉ​ച്ച​യ്ക്ക് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് കൈ​യെ​ഴു​ത്തി​ൽ ത​യാ​റാ​ക്കി​യ ബൈ​ബി​ളി​ന്‍റെ പ്ര​കാ​ശ​നം ന​ട​ന്നു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം, ഗു​രു​ഗ്രാ​മി​ന്‍റെ ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യം, തു​ഗ്ല​കാ​ബാ​ദ് അ​വ​ത​രി​പ്പി​ച്ച ഫാ​ൻ​സി ഡ്ര​സ് ശ്ര​ദ്ധേ​യ​മാ​യി.

തു​ട​ർ​ന്ന് ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ, ബി​സി​ന​സ് സെ​ഷ​ൻ, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ന്നി​വ ന​ട​ന്നു. മ​ർ​ത്തമ​റി​യം വ​നി​താ​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സി ഫി​ലി​പ്പ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും 550 ഓ​ളം മ​ർ​ത്തമ​റി​യം വ​നി​താ​സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

Latest News

Corehub Up