Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Varghese George Pachail

വർഗീസ് ജോർജ് പച്ചയിലിന് മലങ്കര കത്തോലിക്കാ സഭയുടെ ആദരം

പ​ത്ത​നം​തി​ട്ട: സു​റി​യാ​നി ഭാ​ഷാ പ​ണ്ഡി​ത​നും റി​ട്ട. എ​സ്പി​യു​മാ​യ വ​ർ​ഗീ​സ് ജോ​ർ​ജ് പ​ച്ച​യി​ലി​നെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു.

സു​റി​യാ​നി പ​ഠ​ന​ത്തി​ലെ ന​ക്ഷ​ത്രം എ​ന്ന അ​ർ​ഥം വ​രു​ന്ന ‘കൗ​ക്ബോ​ദ് മേ​ൽ​പ്പോ​നു​ത്തോ’ സു​റി​യോ​ത്തോ എ​ന്ന പ​ദ​വി​യാ​ണ് വ​ർ​ഗീ​സ് ജോ​ർ​ജി​ന് സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ സ​മ്മാ​നി​ച്ച​ത്.

കേ​ര​ള പോ​ലീ​സി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന വ​ർ​ഗീ​സ് ജോ​ർ​ജ് വി​വി​ധ ജി​ല്ല​ക​ളി​ൽ പോ​ലീ​സ് മേ​ധാ​വി​യാ​യും വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചു. കോ​ട്ട​യം സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്‍റ​റ​റി​ൽ (സീ​രി) സു​റി​യാ​നി അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സ​ഭ​യു​ടെ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സു​റി​യാ​നി അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

പ​ത്ത​നം​തി​ട്ട രൂ​പ​ത ആ​സ്ഥാ​ന​ത്തു ചേ​ർ​ന്ന ച​ട​ങ്ങി​ലാ​ണ് വ​ർ​ഗീ​സ് ജോ​ർ​ജ് പ​ച്ച​യി​ലി​നു​ള്ള പ​ദ​വി പ്ര​ഖ്യാ​പ​നം ക​ർ​ദി​നാ​ൾ ക്ലീ​മി​സ് ബാ​വ നി​ർ​വ​ഹി​ച്ച​ത്. അ​ദ്ദേ​ഹം എ​ഴു​തി​യ ടേ​ബി​ൾ ഓ​ഫ് ലൈ​ഫ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ക്ലീ​മി​സ് ബാ​വ നി​ർ​വ​ഹി​ച്ചു.

തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത, പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സീ​രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജേ​ക്ക​ബ് തൈ​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up