Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Various

Kasaragod

ജി​ല്ല​യി​ൽ പോ​ലീ​സ് വ​കു​പ്പി​ന്‍റെ വി​വി​ധ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ പോ​ലീ​സ് സേ​ന​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ല​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ട്, അ​ത്യാ​ധു​നി​ക ജിം​നേ​ഷ്യം, അ​പ്പ​ര്‍ സ​ബോ​ര്‍​ഡി​നേ​റ്റ് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍, ലോ​വ​ര്‍ സ​ബോ​ര്‍​ഡി​നേ​റ്റ് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ എ​ന്നി​വ​യാ​ണ് മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്.
കു​മ്പ​ള, നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഡോ​ഗ് സ്‌​ക്വാ​ഡി​നാ​യു​ള്ള കെ 9 ​കെ​ന​ല്‍ കെ​ട്ടി​ട​ത്തി​നും മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു. കാ​സ​ര്‍​ഗോ​ഡ് ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷാ​ഹി​ന സ​ലീം, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ്ഞാ​നി ഷാ​ന്‍​ബോ​ഗ്, പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി, കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ എ​സ്പി സി.​എം. ദേ​വ​ദാ​സ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up