Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vasantha

സി​ന്ധു കൃ​ഷ്ണ​യ്ക്കും അ​ഹാ​ന​യ്ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​മ്മ വ​സ​ന്ത; യൂ​ട്യൂ​ബ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ സി​ന്ധു കൃ​ഷ്ണ​യ്ക്കും മ​ക​ളും ന​ടി​യു​മാ​യ അ​ഹാ​ന കൃ​ഷ്ണ​യ്ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സി​ന്ധു​വി​ന്‍റെ അ​മ്മ വ​സ​ന്ത രം​ഗ​ത്ത്. സി​ന്ധു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ത​ൻ​വി സു​ധീ​റി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​ങ്കു​വെ​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് വ​സ​ന്ത മ​ക​ൾ​ക്കെ​തി​രെ​യും കൊ​ച്ചു​മ​ക​ൾ​ക്കെ​തി​രെ​യും ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച ഈ ​വീ​ഡി​യോ പി​ന്നീ​ട് ചാ​ന​ലി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മ​ക​ൾ സി​ന്ധു കൃ​ഷ്ണ ത​ന്നെ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് വ​സ​ന്ത ആ​രോ​പി​ക്കു​ന്നു. "ആ ​വൃ​ത്തി​കെ​ട്ട സ്ത്രീ ​ച​ത്തെ​ങ്കി​ൽ ഡാ​ഡി​യെ എ​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു നി​ർ​ത്താ​മാ​യി​രു​ന്നു" എ​ന്ന് സി​ന്ധു മു​ൻ​പ് ഭ​ർ​ത്താ​വ് കൃ​ഷ്ണ​കു​മാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി വ​സ​ന്ത വെ​ളി​പ്പെ​ടു​ത്തി. വീ​ട്ടി​ൽ നി​ൽ​ക്കു​ന്ന ഹോം ​ന​ഴ്സു​മാ​രോ​ട് ത​നി​ക്ക് ഭ്രാ​ന്താ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ സി​ന്ധു​വും കു​ടും​ബ​വും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും, ത​ങ്ങ​ളാ​ണ് ശ​മ്പ​ളം ന​ൽ​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​രെ സ്വാ​ധീ​നി​ക്കു​ക​യാ​ണെ​ന്നും വ​സ​ന്ത അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

ന​ടി അ​ഹാ​ന കൃ​ഷ്ണ ത​ന്നോ​ട് വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും 'എ​ടീ, അ​വ​ളെ, ഇ​വ​ളെ' എ​ന്നൊ​ക്കെ​യാ​ണ് വി​ളി​ക്കാ​റു​ള്ള​തെ​ന്നും വ​സ​ന്ത ആ​രോ​പി​ച്ചു. ഒ​രി​ക്ക​ൽ അ​ഹാ​ന ത​ന്നെ അ​ടി​ക്കാ​ൻ തു​നി​ഞ്ഞ​താ​യും, ദേ​ഹ​ത്ത് തൊ​ട്ടാ​ൽ പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് ത​നി​ക്ക് പ​റ​യേ​ണ്ടി വ​ന്ന​താ​യും വ​സ​ന്ത വ്യ​ക്ത​മാ​ക്കു​ന്നു. ത​ന്‍റെ വി​വാ​ഹ​ത്തി​ന് അ​മ്മൂ​മ്മ​യെ വി​ളി​ക്കി​ല്ലെ​ന്ന് അ​ഹാ​ന പ​റ​ഞ്ഞ​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​റ്റ് മ​ക്ക​ളാ​യ ദി​യ, ഇ​ഷാ​നി, ഹ​ൻ​സി​ക എ​ന്നി​വ​ർ ത​ന്നോ​ട് വ​ള​രെ മാ​ന്യ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും അ​വ​രെ​ക്കു​റി​ച്ച് പ​രാ​തി​ക​ളി​ല്ലെ​ന്നും വ​സ​ന്ത പ​റ​ഞ്ഞു. നി​ല​വി​ൽ ത​ന്നെ നോ​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​യ ത​ൻ​വി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നും വ​സ​ന്ത വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി മാ​റി​യ ഈ ​ആ​രോ​പ​ണ​ങ്ങ​ളോ​ട് കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​ടും​ബം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up