Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vasquez Meave

America

പിടിയിലായത് 34 വർഷത്തിന് ശേഷം; മെ​ക്സി​ക്ക​ൻ പൗ​ര​നെ നാടുകടത്തി യുഎസ്

വാഷിംഗ്ടൺ ഡിസി: 34 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ അനധികൃതമായി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മെ​ക്സി​ക്ക​ൻ പൗ​ര​ൻ റോ​സാ​ലി​യോ വാ​സ്ക്വ​സ് മീ​വി​നെ ഐ​സി​ഇ അ​ധി​കൃ​ത​ർ നാ​ടു​ക​ട​ത്തി. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള ആ​റ് കു​ട്ടി​ക​ളു​ടെ ഏ​ക സം​ര​ക്ഷ​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 15ന് ​കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. മീ​വി​ന് നി​ല​വി​ൽ സാ​ധു​വാ​യ വ​ർ​ക്ക് പെ​ർ​മി​റ്റും ഡ്രൈ​വിംഗ് ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ, വി​സ​യ്ക്കാ​യു​ള്ള അ​പേ​ക്ഷ​യി​ൽ അ​ന്തി​മ തീ​രു​മാ​നം വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

2000-ൽ ​മീ​വി​നെ ഒ​രി​ക്ക​ൽ നാ​ടു​ക​ട​ത്തി​യി​രു​ന്ന​താ​ണെ​ന്നും പി​ന്നീ​ട് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്നും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ൾ നി​ല​വി​ലു​ണ്ട് എ​ന്ന​തു​കൊ​ണ്ട് ഒ​രാ​ൾ​ക്ക് രാ​ജ്യ​ത്ത് തു​ട​രാ​ൻ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ത​ട​ങ്ക​ലി​ലാ​യി​രു​ന്ന സ​മ​യ​ത്ത് ര​ക്ത​സ​മ്മ​ർ​ദ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ പോ​ലും മീ​വി​ന് ല​ഭി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക വെ​ളി​പ്പെ​ടു​ത്തി. ട്രം​പ് ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മേ​റ്റ ശേ​ഷം കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ​ന​ട​പ​ടി.

ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം ആറ് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ അ​മേ​രി​ക്ക​യി​ൽ നി​ന്ന് നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up