ചെമ്പുകടവ്: ഹോളിക്രോസ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ചെമ്പുകടവ് ഗവ. യുപി സ്കൂളിൽ നടത്തിയ ‘കുരുന്ന് വായന’ പദ്ധതി ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് 225 പുസ്തകങ്ങളും കളിപ്പന്തുകളും കൈമാറി.ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഹോളിക്രോസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം, സോഷ്യൽ വർക്ക് വിഭാഗം, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി എലന്തൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ. ബിനോജ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. വാർഡ് അംഗം നാൻസി ജോഷി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് തോമസ്, ഹോളിക്രോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി സജി ജോസഫ്, അസിസ്റ്റന്റ് പ്രഫസർമാരായ പി. ഗഹന, രണാബ് നാരായണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ലിജോ ജോസഫ്, കവിത എന്നിവർ പ്രസംഗിച്ചു.