Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vayanavedhi

Middle East and Gulf

ന​വ​യു​ഗം വാ​യ​ന​വേ​ദി പ്ര​തി​മാ​സ "അ​ക്ഷ​ര​സ​ദ​സ്' ദ​മാ​മി​ൽ അ​ര​ങ്ങേ​റി

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​യു​ടെ പ്ര​തി​മാ​സ പു​സ്ത​ക​ച​ർ​ച്ച പ​രി​പാ​ടി​യാ​യ "അ​ക്ഷ​ര​സ​ദ​സ്' ദ​മാ​മി​ൽ അ​ര​ങ്ങേ​റി. ദ​മാം ന​വ​യു​ഗം ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​യ​ന​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം മു​തി​ർ​ന്ന നേ​താ​വ് ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ അ​ക്ഷ​ര​സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​പി​ഐ​യു​ടെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന വെ​ളി​യം ഭാ​ർ​ഗ​വ​നെ​ക്കു​റി​ച്ചു​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും അ​ദ്ദേ​ഹം ന​ട​ത്തി.

തു​ട​ർ​ന്ന് ന​വ​യു​ഗം വാ​യ​ന​വേ​ദി അം​ഗ​ങ്ങ​ളാ​യ സ​ജീ​ഷ് പ​ട്ടാ​ഴി, അ​രു​ൺ വി​ജ​യ​ൻ, അ​ഖി​ൽ രാ​ജ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം കാ​ക്ക​നാ​ട​ന്‍റെ "കാ​ല​പ്പ​ഴ​ക്കം', എം.​ടി. വാ​സു​ദേ​വൻ ​നാ​യ​രു​ടെ "മ​ഞ്ഞ്', ത​ക​ഴി​യു​ടെ "ര​ണ്ടി​ട​ങ്ങ​ഴി' എ​ന്നീ പു​സ്ത​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​ക്ഷ​ര​സ​ദ​സിന്‍റെ അ​ടു​ത്ത പു​സ്ത​ക​ച​ർ​ച്ച ഒ​ക്‌ടോ​ബ​ർ 15ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Latest News

Corehub Up