പാറശാല: പാറശാല ബിആര്‍സിയുടെ പരിധിയില്‍ വരുന്ന എല്‍പി വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ ഭാഷാശേഷി വർധിപ്പിക്കുന്നതിനായി വായനോത്സവം പദ്ധതിക്കു തുടക്കമായി. കൊടവിളാകം ജിഎല്‍പി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് നിർവഹിച്ചു.
വാര്‍ഡ് മെമ്പര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ഡിപിസി പനവൂര്‍ നിസാമുദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിപിഒ അനില്‍, എച്ച്എം പ്രദീപ, ബ്ലോക്ക് അംഗം വിനതകുമാരി, ജയചന്ദ്രന്, സാംരാജ്, വിനുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിആര്‍സിയിലെ പരിശീലകർ, കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങിയ 11 പേരും ബിപിസി പദ്മജയുമാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.