വാഴൂർ: പഞ്ചായത്തിന്റെ സുഗന്ധഗ്രാമം പദ്ധതിക്ക് ടിപി പുരത്ത് തുടക്കമായി. വിഷരഹിതമായ നാടൻ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉത്പാദനം ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പാക്കുന്നതാണ് പദ്ധതി.
പ്രദേശത്തെ കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്കായി വിത്തുകളുടെ കിറ്റുകൾ നല്‍കും. കൃഷി എന്നതിനപ്പുറം കൂട്ടായ്മയുടെ കരുത്ത് വളർത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സംഘത്തിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ സ്ഥലത്ത് എല്ലാവരും ഒത്തുചേർന്നാണ് കൃഷി ചെയ്യുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്കലദേവി, ചാമംപതാല്‍ പുഷ്പാരം മഠത്തിലെ സിസ്റ്റർ മരിയ ജോൺ സിഎംസിക്ക് വിത്തുകിറ്റുകൾ കൈമാറി പദ്ധതി ഉദ്ഘാടന ചെയ്തു.