Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vector Unit

Idukki

​ജി​ല്ലാ വെ​ക്‌​ട​ര്‍ യൂ​ണി​റ്റി​ന് വാ​ഹ​നം ന​ല്‍​കും: അ​പു ജോ​ണ്‍ ജോ​സ​ഫ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ പ്രാ​ണി​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ജി​ല്ലാ വെ​ക്‌​ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന് വാ​ഹ​നം ന​ല്‍​കു​മെ​ന്ന് ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. ജി​ല്ലാ വെ​ക്‌​ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന് വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്നു.

വാ​ഹ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ തൊ​ടു​പു​ഴ ന​ഗ​ര സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഡെ​ങ്കി​പ്പ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നാ​യി ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ജി​ല്ലാ വെ​ക്‌​ട​ര്‍ ക​ണ്‍​ട്രോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ഹ​നം അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ. ചീ​ഫ് വി​പ്പി​ന് നി​വേ​ദ​നം ന​ല്‍​കി​യ​ത്. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ​ര​ത് ജി. ​റാ​വു, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍ വൈ​സ​ര്‍ ലി​ന്‍​സ​ണ്‍ ഫി​ലി​പ്പ്, ഡ്രൈ​വ​ര്‍ എം.​എ​ന്‍. ബി​ജു എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ​ര്‍ ഫ​ണ്ടോ എം​എ​ല്‍​എ​ഫ​ണ്ടോ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വാ​ങ്ങി ന​ല്‍​കു​മെ​ന്ന് അ​പു ജോ​ണ്‍ ജോ​സ​ഫ് അ​റി​യി​ച്ചു.

Latest News

Corehub Up