Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VehicleFitness

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഡി​ജി​റ്റ​ലാ​കു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വാ​​​​ഹ​​​​ന ഫി​​​​റ്റ്‌​​​​ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ലാ​​​​കു​​​​ന്നു. മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് വെ​​​​ഹി​​​​ക്കി​​​​ള്‍ ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ (എ​​​​ടി​​​​എ​​​​സ്) തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്.

ഈ ​​​​മാ​​​​സം പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കും

കേ​​​​ന്ദ്ര മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം (സി​​​​എം​​​​വി​​​​ആ​​​​ര്‍) അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് എ​​​​ടി​​​​എ​​​​സ് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക. ആ​​​​ര്‍​ടി​​​​ഒ ഓ​​​​ഫീസു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ നേ​​​​രി​​​​ട്ട് ന​​​​ട​​​​ത്തി​​​​വ​​​​ന്ന പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ഫി​​​​റ്റ്ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​ക്കു പ​​​​ക​​​​ര​​​​മാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം. ഒ​​​​ന്ന​​​​ര ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി​​​​യി​​​​ലാ​​​​ണ് ഓ​​​​രോ എ​​​​ടി​​​​എ​​​​സും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക. പ​​​​തി​​​​നാ​​​​യി​​​​രം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​യാ​​​​ണ് വി​​​​സ്തീ​​​​ര്‍​ണം. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി വാ​​​​ഹ​​​​നം സെ​​​​ന്‍​സ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള ട്രാ​​​​ക്കി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചാ​​​​ല്‍ പത്തു മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ര്‍​ത്തി​​​​യാ​​​​കും.

പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ല​​​​ങ്ങ​​​​ള്‍ ത​​​​ത്സ​​​​മ​​​​യം ത​​​​ന്നെ ഡി​​​​ജി​​​​റ്റ​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ടാ​​​​യി ല​​​​ഭ്യ​​​​മാ​​​​കും. വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യും യ​​​​ന്ത്രക്ഷ​​​​മ​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ ആ​​​​റു പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ് എ​​​​ടി​​​​എ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്. എ​​​​എ​​​​ഫ്എം​​​​എ​​​​സ് പോ​​​​ര്‍​ട്ട​​​​ല്‍ വ​​​​ഴി മു​​​​ന്‍​കൂ​​​​ട്ടി തീ​​​​യ​​​​തി​​​​യും സ​​​​മ​​​​യ​​​​വും എ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ടെ​​​​സ്റ്റി​​​​ന് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം.

സു​​​​താ​​​​ര്യ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ യ​​​​ഥാ​​​​ര്‍​ഥ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ എ​​​​ടി​​​​എ​​​​സ് വ​​​​ഴി​​​​യു​​​​ള്ള വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ക​​​​ഴി​​​​യും.

ഇ​​​​തു​​​​വ​​​​ഴി റോ​​​​ഡ് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ കു​​​​റ​​​​യ്ക്കാ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. ഹൈ ​​​​റെ​​​​സൊ​​​​ല്യൂ​​​​ഷ​​​​ന്‍ കാ​​​​മ​​​​റ​​​​ക​​​​ളും സെ​​​​ന്‍​സ​​​​റു​​​​ക​​​​ളും വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ട്ട് കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ‘വാ​​​​ഹ​​​​ന്‍ ’സെ​​​​ര്‍​വ​​​​റി​​​​ലേ​​​​ക്ക് കൈ​​​​മാ​​​​റും. റി​​​​പ്പോ​​​​ര്‍​ട്ട് ജ​​​​ന​​​​റേ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തു​​​​വ​​​​രെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ബാ​​​​ഹ്യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍ സാ​​​​ധ്യ​​​​മ​​​​ല്ല എ​​​​ന്നാ​​​​ണ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

ടെ​​​​സ്റ്റ് പാ​​​​സ് ആ​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ പി​​​​ഴ​​​​വു​​​​ക​​​​ള്‍ തി​​​​രു​​​​ത്തി റീ ​​​​ടെ​​​​സ്റ്റ് ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യും. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലെ കൃ​​​​ത്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ല്‍ പ്ര​​​​ത്യേ​​​​ക ഓ​​​​ഡി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തും. എ​​​​ടി​​​​എ​​​​സി​​​​ല്‍ നി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന ഫി​​​​റ്റ്‌​​​​ന​​​​സ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​വി​​​​ടെ​​​​യും സാ​​​​ധു​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

Latest News

Corehub Up