Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VehicleServices

ആ​ധാ​ർ ഒ​ടി​പി​യി​ല്ലെ​ങ്കി​ൽ കാ​ര്യം ന​ട​ക്കി​ല്ല; ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ബ്രേ​ക്കി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ളി​ൽ ഇ​നി ആ​ധാ​ർ ഒ​ടി​പി നി​ർ​ബ​ന്ധം. ഇ​ട​നി​ല​ക്കാ​രു​ടെ​യും അ​ന​ധി​കൃ​ത ഏ​ജ​ന്‍റു​മാ​രു​ടെ​യും ചൂ​ഷ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 60ഓ​ളം പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ളാ​ണ് ആ​ധാ​ർ ഒ​ടി​പി അ​ധി​ഷ്ഠി​ത​മാ​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 21 മു​ത​ൽ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്ന് എം​വി​ഡി അ​റി​യി​ച്ചു.

വാ​ഹ​ൻ, സാ​ര​ഥി പോ​ർ​ട്ട​ലു​ക​ളി​ലൂ​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ഹ​ന, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ 60ഓ​ളം സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 21 സേ​വ​ന​ങ്ങ​ൾ നി​ല​വി​ൽ ഓ​ഫീ​സി​ലെ​ത്താ​തെ ത​ന്നെ ഓ​ൺ​ലൈ​നാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​കും. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ല​ഭി​ക്കു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ചാ​ണ് അ​പേ​ക്ഷ​ക​രു​ടെ തി​രി​ച്ച​റി​യ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ശേ​ഷി​ക്കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഒ​ടി​പി പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​ത് മു​ത​ലെ​ടു​ത്ത് ചി​ല അ​ന​ധി​കൃ​ത വ്യ​ക്തി​ക​ളും ഇ​ട​നി​ല​ക്കാ​രും അ​പേ​ക്ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എം​വി​ഡി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ​മ​യ​ക്കു​റ​വും അ​പേ​ക്ഷാ ന​ട​പ​ടി​ക​ളു​ടെ സ​ങ്കീ​ർ​ണ​ത​യും കാ​ര​ണം പ​ല​രും ഏ​ജ​ന്‍റു​മാ​രെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചി​ല ഏ​ജ​ന്‍റു​മാ​ർ അ​പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യും ബോ​ധ​പൂ​ർ​വം അ​പേ​ക്ഷ​ക​ൾ വൈ​കി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി എം​വി​ഡി പ​റ​യു​ന്നു. പി​ന്നീ​ട് അ​പേ​ക്ഷ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​ക തു​ക ഈ​ടാ​ക്കു​ന്ന​തും പ​തി​വാ​ണെ​ന്നും വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ശേ​ഷി​ക്കു​ന്ന പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ കൂ​ടി ഫേ​സ്‌​ലെ​സ് ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത്.

Latest News

Corehub Up