Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellanadu

മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സ്; വെ​ള്ള​നാ​ട് ശ​ശി റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​ര​ക്ഷി​ത ജീ​വി ഇ​ന​ത്തി​ല്‍​പ്പെ​ടു​ന്ന മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ‌‌കീ​ഴ​ട​ങ്ങി​യ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി റി​മാ​ൻ​ഡി​ൽ. ഏ​പ്രി​ൽ നാ​ല് വ​രെ​യാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി.

കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വെ​ള്ള​നാ​ട് ശ​ശി ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 3:30 ഓ​ടെ പ​രു​ത്തി​പ്പ​ള്ളി വ​നം വ​കു​പ്പ് ഓ​ഫീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ ശ​ശി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ള​നാ​ട് വാ​ളി​യ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ശ​ശി ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​നം​വ​കു​പ്പ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ശ​ശി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രാ​ൾ നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

 

 

Latest News

Corehub Up