Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellapara Sanjo

Palakkad

ദ​ശാ​ബ്ദി​യാ​ഘോ​ഷ നി​റ​വി​ൽ വെ​ള്ള​പ്പാ​റ സാ​ൻ​ജോ സെ​ൻ​ട്ര​ൽ സ്കൂ​ൾ

കു​ഴ​ൽ​മ​ന്ദം: സാ​ൻ​ജോ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ ദ​ശാ​ബ്ദി​യാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ന​ട​ത്തി. വെ​ള്ള​പ്പാ​റ സാ​ൻ​ജോ കാ​ന്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി സാ​ൻ​ജോ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ര​ക്ഷാ​ധി​കാ​രി​യും രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ്യൂ​സി​ക് ഫെ​യിം മേ​ഘ്ന സു​മേ​ഷ് വി​ശി​ഷ്ടാ​ഥി​തി​യാ​യി.


സാ​ൻ​ജോ ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ണ്‍ ജീ​ജോ ചാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. സാ​ൻ​ജോ ഗ്രൂ​പ്പ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ആ​ർ.​വി​നോ​ദ്, സാ​ൻ​ജോ സ്കൂ​ൾ എ​ഫ്പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജു മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​പു​ഷ്ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഹെ​ഡ്ബോ​യ് അ​ദ്വൈ​ത്, ഹെ​ഡ്ഗേ​ൾ മി​സ്രി​യ എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

പാ​ഠ്യ-​ക​ലാ-​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ ജി​ല്ലാ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​നി​തി​ൻ മ​ണി​യ​ൻ​കേ​രി​ക​ളം സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​നി​ൽ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് വി​നീ​ത, ബ്രി​ഞ്ജു, സ്മ്രി​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up