Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Velumani

എ​ഐ​എ​ഡി​എം​കെ​യി​ല്‍ ഒ​ത്തു​തീ​ര്‍​പ്പ്: വേ​ലു​മ​ണി മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി; നി​ല​പാ​ട് വ്യക്തമാക്കാതെ ഷൺമുഖം

ചെ​​​​ന്നൈ: എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ട​​​​പ്പാ​​​​ടി കെ. ​​​​പ​​​​ള​​​​നി​​​​സ്വാ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പാ​​​​യ​​​​തോ​​​​ടെ മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​വ് എ​​​​സ്.​​​​പി. വേ​​​​ലു​​​​മ​​​​ണി ത​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ തൊ​​​​ണ്ട​​​​മു​​​​ത്തൂ​​​​രി​​​​ല്‍ വോ​​​​ട്ട​​​​ര്‍​മാ​​​​ര്‍​ക്ക് ന​​​​ന്ദി അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ എ​​​​ത്തി.

അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​മ​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു പ്ര​​​​മു​​​​ഖ നേ​​​​താ​​​​വാ​​​​യ സി.​​​​വി. ഷ​​​​ണ്‍​മു​​​​ഖം നി​​​​ല​​​​പാ​​​​ട് ഇ​​​​പ്പോ​​​​ഴും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച പ​​​​ള​​​​നി​​​​സ്വാ​​​​മി​​​​യു​​​​മാ​​​​യി ന​​​​ട​​​​ന്ന ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പ് ച​​​​ര്‍​ച്ച​​​​യി​​​​ല്‍ വേ​​​​ലു​​​​മ​​​​ണി​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റ് വി​​​​മ​​​​ത എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും ഷ​​​​ണ്‍​മു​​​​ഖം വി​​​​ട്ടു​​​​നി​​​​ന്നി​​​​രു​​​​ന്നു.

13ന് ​​​​നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ല്‍ പാ​​​​ര്‍​ട്ടി വി​​​​പ്പ് ലം​​​​ഘി​​​​ച്ച് വോ​​​​ട്ട് ചെ​​​​യ്ത​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചോ, വേ​​​​ലു​​​​മ​​​​ണി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​നു​​​​ര​​​​ഞ്ജ​​​​ന നീ​​​​ക്ക​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ന്‍ ഷ​​​​ണ്‍​മു​​​​ഖം ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ടി​​​​വി​​​​കെ സ​​​​ര്‍​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി 25 അ​​ണ്ണാ ഡി​​​​എം​​​​കെ എം​​​​എ​​​​ല്‍​എ​​​​മാ​​​​രാ​​​​ണ് അ​​​​ന്ന് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഇ​​​​ത് പാ​​​​ര്‍​ട്ടി​​​​യി​​​​ല്‍ വ​​​​ലി​​​​യ പി​​​​ള​​​​ര്‍​പ്പി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ല്‍ നാ​​​​ലു പേ​​​​ര്‍ എം​​​​എ​​​​ല്‍​എ​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ ടി​​​​വി​​​​കെ​​​​യി​​​​ല്‍ ചേ​​​​ര്‍​ന്നി​​​​രു​​​​ന്നു.

Latest News

Corehub Up