Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vembanad Lake

Alappuzha

വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ ഡ്ര​ഡ്ജിം​ഗ് ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ

പൂ​ച്ചാ​ക്ക​ൽ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​ണ​ൽ വ​ട​ക്കും​ക​ര ഭാ​ഗ​ത്ത് കാ​യ​ലി​ൽ​നി​ന്നു ഡ്രഡ്​ജ് ചെ​യ്ത് എ​ടു​ക്കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ിച്ചു. ഇ​ന്ന​ലെ രാ​വി​ലെ മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ വ​ന്ന എ​ട്ടു ലോ​റി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ഡ്ര​ഡ്ജിം​ഗ് നി​ർ​ത്തി​വ​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ലോ​റി​ക​ൾ ത​ട​ഞ്ഞു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി ടി. ​അ​നി​ൽ​കു​മാ​ർ, എ​സ്ഐ നി​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ത​ർ​ക്ക​ങ്ങ​ൾ​ക്കും ബ​ഹ​ള​ത്തി​നും ഒ​ടു​വി​ൽ ഉ​ച്ച​യോ​ടെ ഡ്ര​ഡ്ജിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ച പൈ​പ്പു​ക​ൾ നാ​ട്ടു​കാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഴി​ച്ചു​മാ​റ്റു​ക​യും ഇ​നി ഡ്ര​ഡ്ജിം​ഗ് ന​ട​പ​ടി​ക​ൾ ന​ട​ത്തി​ല്ല എ​ന്ന ഉ​റ​പ്പി​മേ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യും ലോ​റി​ക​ൾ വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

ദേ​ശീയ​പാ​ത നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ള്ളി​പ്പു​റം വ​ട​ക്കും​ക​ര ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​വ​ശം വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ​നി​ന്നും ഡ്ര​ഡ്ജ് ചെ​യ്തു മ​ണ​ൽ എ​ടു​ക്കു​ന്ന​തുമൂലം തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നതായും കി​ണ​റു​ക​ളി​ലെ വെ​ള്ളം കു​റ​ഞ്ഞു പോ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. തീ​ര​ദേ​ശ​ത്തെ കൽ​ക്കെ​ട്ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്.

പ്ര​വൃ​ത്തി തു​ട​ർ​ന്നാ​ൽ വീ​ടു​ക​ൾക്കും സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ളി​ൽ ക​യ​റ്റി​യാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​സ്ഥ​ല​ത്തേ​ക്ക് മ​ണ​ൽ എ​ത്തി​ക്കു​ന്ന​ത്. രാ​ത്രി​സ​മ​യ​ങ്ങ​ളി​ലും പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​ന്‍റെ വ​ലി​യ ശ​ബ്ദം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തുന്ന​താ​യും പ​റ​യു​ന്നു.

പ​ള്ളി​പ്പു​റം മാ​ട്ടേ​ൽ പ​ള്ളി​യും ആ​ഘാ​ത ഭീ​ഷ​ണി​യി​ൽ

ദേ​ശീ​യ​പാ​ത നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ​നി​ന്നു ഡ്രഡ്​ജ് ചെ​യ്ത് മ​ണ​ൽ എ​ടു​ക്കു​ന്ന​തു​മൂ​ലം പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള മാ​ട്ടേ​ൽ​തു​രു​ത്തും അ​വി​ടെ​യു​ള്ള പു​രാ​ത​ന ദേ​വാ​ല​യവും പ​രി​സ്ഥി​തി ആ​ഘാ​ത ഭീ​ഷ​ണി​യി​ലെ​ന്നു പ​രാ​തി. മാ​ട്ടേ​ൽ​തു​രു​ത്തും ദേ​വാ​ല​യ​വും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ള്ളി അ​ധി​കൃ​ത​ർ ക​ള​ക്‌​ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

Latest News

Corehub Up