Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vembanad Lake

Kottayam

വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ൽ പു​​ന​​രു​​ജ്ജീ​​വ​​നം: പ്രളയദുരിതത്തിനു അറുതിയാവുമോ?

കോ​​ട്ട​​യം: കോ​​ട്ട​​യം എം​​എ​​ല്‍​എ കൂ​​ടി​​യാ​​യ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​യ​​മ​​സ​​ഭ​​യി​​ല്‍ കീ​​ഴ്‌വഴ​​ക്കം മാ​​റ്റി​​വ​​ച്ച് ഉ​​ന്ന​​യി​​ച്ച വേ​​മ്പ​​നാ​​ട്ട് കാ​​യ​​ല്‍ പ്ര​​ശ്ന​​വും മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​ല്‍​കി​​യ മ​​റു​​പ​​ടി​​യും വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ന്‍റെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നും മ​​ധ്യ​​കേ​​ര​​ള​​ത്തി​​ന്‍റെ നീ​​റു​​ന്ന പ്ര​​ശ്ന​​ത്തി​​നും പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ല്‍ കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍.

മ​​ഴ​​ക്കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ മു​​ക്കു​​ന്ന​​തും മ​​ഴ മാ​​റി​​യാ​​ല്‍ പ​​ടി​​ഞ്ഞാ​​റ​​ന്‍ പ്ര​​ദേ​​ശ​​ത്തെ പോ​​ള​​യി​​ലും പാ​​യ​​ലി​​ലും മു​​ക്കു​​ന്ന​​തും വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലാ​​ണ്. ചെ​​ളി​​യും മാ​​ലി​​ന്യ​​വും നി​​റ​​ഞ്ഞ​​തും അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റ​​വും വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​നെ ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് സ്പീ​​ക്ക​​ര്‍ തീ​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞ​​ത്. കാ​​യ​​ലി​​ലേ​​ക്ക് എ​​ത്തു​​ന്ന അ​​ഞ്ചു ന​​ദി​​ക​​ളി​​ലെ മു​​ഴു​​വ​​ന്‍ വെ​​ള്ളം ഉ​​ള്‍​ക്കൊ​​ള്ളാ​​ന്‍ കാ​​യ​​ലി​​നു ക​​ഴി​​യു​​ന്നി​​ല്ല. മു​​മ്പ് വെ​​ള്ളം ത​​ട​​സ​​മി​​ല്ലാ​​തെ ക​​ട​​ലി​​ലേ​​ക്ക് ഒ​​ഴു​​കി​​പ്പോ​​കു​​മാ​​യി​​രു​​ന്നു. ഇ​​പ്പോ​​ള്‍ അ​​ത​​ല്ല സ്ഥി​​തി. പ​​ല​​യി​​ട​​ത്തും ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ടു കി​​ട​​ക്കു​​ക​​യാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ആ ​​പ്ര​​ദേ​​ശം മു​​ഴു​​വ​​ന്‍ വെ​​ള്ള​​ത്തി​​ലാ​​ണ്.

എ​​ക്ക​​ലും ചെ​​ളി​​യും

കാ​​യ​​ലി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന തോ​​ടു​​ക​​ളി​​ലും ആ​​റു​​ക​​ളി​​ലും ചെ​​ളി​​യും എ​​ക്ക​​ലും നി​​റ​​ഞ്ഞ് ഒ​​ഴു​​ക്കു ത​​ട​​സ​​പ്പെ​​ടു​​ന്നു​​ണ്ട്. പെ​​ണ്ണാ​​ര്‍​തോ​​ട് കാ​​യ​​ലി​​ലേ​​ക്ക് സം​​ഗ​​മി​​ക്കു​​ന്ന അ​​യ്മ​​നം ഭാ​​ഗ​​ത്ത് ചെ​​റു​​ദ്വീ​​പ് പോ​​ലെ​​യാ​​ണ് എ​​ക്ക​​ലും ചെ​​ളി​​യും അ​​ടി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളെ​​ത്തു​​ട​​ര്‍​ന്ന് ഏ​​താ​​നും ഭാ​​ഗം നീ​​ക്കി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ഇ​​പ്പോ​​ഴും ഒ​​ഴു​​ക്കി​​നു ത​​ട​​സ​​മാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ക​​യാ​​ണ്. വ​​ന്‍ മ​​ഴ​​യി​​ല്‍ കി​​ഴ​​ക്ക​​ന്‍ വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തു​​മ്പോ​​ള്‍ ഒ​​ഴു​​കി​​മാ​​റു​​ന്ന​​തു വൈ​​കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം ഇ​​താ​​ണ്.

കാ​​യ​​ലി​​ലേ​​ക്ക് എ​​ത്തു​​ന്ന തോ​​ടു​​ക​​ളി​​ലെ​​ല്ലാം ചെ​​ളി നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ന്‍റെ വെ​​ള്ളം ഉ​​ള്‍​ക്കൊ​​ള്ളാ​​നു​​ള്ള ശേ​​ഷി 1930ല്‍ 2677.50 ​​ദ​​ശ​​ല​​ക്ഷം ഘ​​ന​​മീ​​റ്റ​​ര്‍ ആ​​യി​​രു​​ന്ന​​ത് 2020ല്‍ 384.66 ​​ദ​​ശ​​ല​​ക്ഷ​​മാ​​യി. 90 വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ലു​​ണ്ടാ​​യ കു​​റ​​വ് 85.6 ശ​​ത​​മാ​​ന​​മാ​​ണ്. കാ​​യ​​ലി​​ന്‍റെ ആ​​ഴം, വി​​സ്തൃ​​തി എ​​ന്നി​​വ​​യി​​ലെ​​ല്ലാം വ​​ന്‍ കു​​റ​​വു​​ണ്ടാ​​യി.

കാ​​യ​​ലി​​ന്‍റെ അ​​ടി​​ത്ത​​ട്ടി​​ല്‍ വ​​ന്‍ മാ​​ലി​​ന്യ, ചെ​​ളി​​ശേ​​ഖ​​ര​​വും നി​​ല​​നി​​ല്‍​ക്കു​​ക​​യാ​​ണ്. ഇ​​തി​​നൊ​​പ്പം മ​​ത്സ്യ​​സ​​മ്പ​​ത്തി​​ലും 66 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ഇ​​ത് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജീ​​വ​​നോ​​പാ​​ദി​​യെ​​യും ബാ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

പോ​​ള​​ശ​​ല്യം

മു​​മ്പു തോ​​ടു​​ക​​ളി​​ലും പു​​ഴ​​ക​​ളി​​ലും മാ​​ത്ര​​മാ​​ണു പോ​​ള​​ശ​​ല്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ വ​​ര്‍​ഷം മു​​ഴു​​വ​​നും കാ​​യ​​ലി​​ല്‍ പോ​​ള​​ശ​​ല്യ​​മാ​​ണ്. പോ​​ള​​ശ​​ല്യ​​ത്തി​​ല്‍ യാ​​ത്രാ ബോ​​ട്ടു​​ക​​ളു​​ടെ ഗ​​താ​​ഗ​​തം പോ​​ലും മു​​ട​​ങ്ങു​​ന്ന​​തു പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

കോ​​ട്ട​​യം-​​ആ​​ല​​പ്പു​​ഴ, കു​​മ​​ര​​കം-​​മു​​ഹ​​മ്മ ജ​​ല​​പാ​​ത​​ക​​ളി​​ലും പോ​​ള​​ശ​​ല്യം വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. പ്രൊ​​പ്പ​​ല്ല​​റി​​ല്‍ പോ​​ള​​യും പാ​​യ​​ലും കു​​ടു​​ങ്ങി പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും യാ​​ത്ര മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ത​​ട​​സ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഹൗ​​സ്ബോ​​ട്ടു​​ക​​ളു​​ടെ യാ​​ത്ര​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. നി​​യ​​മ​​സ​​ഭ​​യി​​ലെ ച​​ര്‍​ച്ച​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ജ​​ന​​ങ്ങ​​ള്‍.

District News

ജ​ന​ങ്ങ​ളി​റ​ങ്ങി: വേ​മ്പ​നാ​ട് കാ​യ​ൽ ക്ലീ​ൻ

ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ളി​റ​ങ്ങി​യ​തോ​ടെ വേ​മ്പ​നാ​ട് കാ​യ​ൽ ക്ലീ​ൻ. വേ​മ്പ​നാ​ട് കാ​യ​ലി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​മ്പ​നാ​ട് കാ​യ​ൽതീ​ര​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന കാ​മ്പ​യി​നി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്.

മാ​ർ​ച്ച് 31 വ​രെ നീ​ളു​ന്ന​താ​ണ് കാ​ന്പൈ​ൻ. പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ത​ണ്ണീ​ർ​മു​ക്കം, മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, രാ​മ​ങ്ക​രി എ​ന്നീ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്. മ​ത്സ്യം, ക​ക്ക തൊ​ഴി​ലാ​ളി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഹ​രി​ത​ക​ർ​മസേ​ന പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി.

31 വ​രെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. തൊ​ഴി​ലാ​ളി​ക​ൾ കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റും. ഹൗ​സ്ബോ​ട്ടു​ക​ളി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലൂ​ടെ കാ​യ​ലി​ലെ​ത്തി​ച്ചേ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
നാ​ലി​ഞ്ചോ​ളം താ​ഴ്ച​യി​ൽ കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക​ക്കാ സ​മ്പ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​രി​മീ​ൻ, കൊ​ഞ്ച്, കാ​ളാ​ഞ്ചി എ​ന്നി​വ​യു​ടെ പ്ര​ജ​ന​ന​ത്തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം തി​രി​ച്ച​ടി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

1700 കോ​ടിയു​ടെ പ​ദ്ധ​തി

വേ​മ്പ​നാ​ട് കാ​യ​ൽ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​നും കാ​യ​ൽ ആ​വാ​സ​വ്യ​വ​സ്ഥ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും 1700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ്‌ വ​ർ​ഗീ​സ് പ​റ​ഞ്ഞു. വേ​മ്പ​നാ​ട് കാ​യ​ൽ പു​ന​രു​ജ്ജീ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ലാ​സ്റ്റി​ക് മു​ക്ത മെ​ഗാ കാ​മ്പ​യി​ൻ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മാ​ലി​ന്യശേ​ഖ​ര​ണ​ത്തി​ന് സ​ജ്ജ​മാ​ക്കി​യ വ​ള്ള​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും ത​ണ്ണീ​ർ​മു​ക്കം ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ്, കൃ​ഷി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ 702 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. 1000 കോ​ടി രൂ​പ​യു​ടെ അ​ധി​ക പ്രോ​ജ​ക്റ്റു​ക​ൾ ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. കാ​യ​ലി​ന്‍റെ അ​ടു​ത്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 28 പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നും മുനിസി​പ്പാ​ലി​റ്റി​ക​ളി​ൽനി​ന്നും ഇ​തോ​ട​കം 28 ട​ൺ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മൈ​ക്രോ പ്ലാ​സ്റ്റി​ക്കു​ക​ളാ​യി മാ​റി മ​ത്സ്യ​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ എ​ത്തു​ന്ന​ത് കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​കരോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ കാ​യ​ൽ ശു​ചീ​ക​ര​ണം അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം കോ​ർ​പ്പ​റേ​റ്റു​ക​ളെ​യും ജ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന രീ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 38 ഓ​ളം കോ​ർ​പ്പ​റേ​റ്റു​ക​ൾ സി​എ​സ്ആ​ർ ഫ​ണ്ട് വ​ഴി ഈ ​ദൗ​ത്യ​ത്തി​ൽ സ​ഹ​ക​രി​ക്കും. കാ​യ​ലി​ൽനി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് കി​ലോ​യ്ക്ക് 25 രൂ​പ പ്ര​തി​ഫ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഹ​രി​ത​ക​ർ​മസേ​ന​യെ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

മു​ഹ​മ്മ​യി​ലി​റ​ങ്ങി​യ​ത് മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ

മു​ഹ​മ്മ: മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളും ക​ക്കാത്തൊ ഴി​ലാ​ളി​ക​ളു​മാ​ണ് കാ​യ​ലി​ൽനി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞുകി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ക​ക്കാ ശേ​ഖ​രി​ക്കു​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് വ​ള്ള​ത്തി​ലാ​ക്കി ക​ര​യ്ക്കെ​ത്തി​ച്ച​ത്. ക​ര​യി​ൽ കാ​ത്തുനി​ന്ന പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഹ​രി​ത ക​ർ​മ സേനാംഗ​ങ്ങ​ളും ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ത​ണ്ണീ​ർ​മു​ക്കം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പ​ത്ത് സം​ഗ​മി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കാ​യ​ലി​ലേ​ക്കു നീ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​ൻ നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ പ​ള്ളി​ക്കു​ന്ന് മേ​ഖ​ല​യി​ൽ ന​ട​ന്ന കാ​യ​ൽ ശു​ചീ​ക​ര​ണം മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ​യി​ൽനിന്നു ല​ഭി​ച്ച​ത് 3.6 ട​ൺ മാ​ലി​ന്യ​ങ്ങ​ൾ

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​മ​ട കാ​യ​ലി​ൽനി​ന്നും കാ​യ​ൽക്ക​ര​യി​ൽനി​ന്നും ശേ​ഖ​രി​ച്ച​ത് 3.6 ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം. പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യിന്‍റിൽ ന​ട​ന്ന ശു​ചീ​ക​ര​ണ യ​ജ്‌​ഞം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ൾ​നാ​ട​ൻ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ, സാ​യി കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, ഹ​രി​ത ക​ർ​മസേ​ന, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, എ​സ് ഡി ​കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ളന്‍റിയ​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ യ​ജ്‌​ഞം ന​ട​ന്ന​ത്.

വേ​ന്പ​നാ​ടി​നെ ര​ക്ഷി​ക്കാ​ൻ രാ​മ​ങ്ക​രി​യും​

രാ​മ​ങ്ക​രി: മാ​ന്പു​ഴ​ക്ക​രി ബ്ലോ​ക്ക് ജം​ഗ്ഷനു സ​മീ​പം എസി ക​നാ​ൽ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച വേ​ന്പ​നാ​ട് പു​ന​രു​ജ്ജീ​വ​നം പ്ലാ​സ്റ്റി​ക് മു​ക്ത കാ​ന്പ​യി​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി അ​ധ്യ​ക്ഷ​നാ​യി. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചെ​റു​വ​ള്ള​ങ്ങ​ളു​ള്ള​വ​രും എ​സി ക​നാ​ലി​ൽനി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ വെ​ള്ളം​ക​ള​ഞ്ഞ് ഉ​ണ​ക്കി ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റു​ന്പോ​ൾ ഒ​രു കി​ലോ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ന് 25 രൂ​പ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

Kerala

കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടുകാ​യ​ൽ നീ​ന്തി​ക്ക​ട​ന്ന് റി​ക്കാ​ർ​ഡി​ട്ട് ഏ​ഴാം ക്ലാ​സു​കാ​ര​ൻ

കോ​​​ത​​​മം​​​ഗ​​​ലം: കൈ​​​ക​​​ൾ ബ​​​ന്ധി​​​ച്ച് വേ​​​മ്പ​​​നാ​​​ട്ടുകാ​​​യ​​​ലി​​​ൽ 11 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ന്തി​​​ക്ക​​​ട​​​ന്ന് റി​​​ക്കാ​​​ർ​​​ഡി​​​ട്ട് ഏ​​​ഴാം ക്ലാ​​​സു​​​കാ​​​ര​​​ൻ.

പോ​​​ത്താ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ ഏ​​​ഴാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി കാ​​​ശി​​​നാ​​​ഥ് രാ​​​ജീ​​​വ് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ചേ​​​ർ​​​ത്ത​​​ല കു​​​മ്പേ​​​ൽ ക​​​രി​​​യി​​​ൽ ക​​​ട​​​വു മു​​​ത​​​ൽ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വൈ​​​ക്കം ബീ​​​ച്ച് വ​​​രെ​​​യു​​​ള്ള 11 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം നീ​​​ന്തി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.25ന് ​​​ആ​​​രം​​​ഭി​​​ച്ച നീ​​​ന്ത​​​ൽ 9.46ന് ​​​വൈ​​​ക്കം ബീ​​​ച്ചി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. 2.21 മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ടാ​​​ണ് കാ​​​ശി​​​നാ​​​ഥ്‌ നീ​​​ന്തി​​​ക്ക​​​യ​​​റി​​​യ​​​ത്.

കോ​​​ത​​​മം​​​ഗ​​​ലം അ​​​ക്വാ​​​ട്ടി​​​ക് ക്ല​​​ബ് കോ​​​ച്ച് ബി​​​ജു ത​​​ങ്ക​​​പ്പ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ത്തൊ​​​ഴു​​​ക്കു​​​ള്ള മൂവാ​​​റ്റു​​​പു​​​ഴ​​​യാ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു കാ​​​ശി​​​നാ​​​ഥി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം. കോ​​​ച്ച് ബി​​​ജു ത​​​ങ്ക​​​പ്പ​​​നും പ്രോ​​​ഗ്രാം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ.​​​പി. അ​​​ൻ​​​സി​​​ലും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന 32-ാമ​​​ത്തെ വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡി​​​നുവേ​​​ണ്ടി​​​യു​​​ള്ള സാ​​​ഹ​​​സി​​​ക നീ​​​ന്ത​​​ലാ​​​യി​​​രു​​​ന്നു.

ചേ​​​ന്നം പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്ത് മെ​​​ംബർ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം പി. ​​​ര​​​ജി​​​ത ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.തു​​​ട​​​ർ​​​ന്ന് ബീ​​​ച്ചി​​​ൽ ന​​​ട​​​ന്ന അ​​​നു​​​മോ​​​ദ​​​ന യോ​​​ഗ​​​ത്തി​​​ൽ വൈ​​​ക്കം ന​​​ഗ​​​ര​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഡി. ​​​ര​​​ഞ്ജി​​​ത് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ​​​ല്ലാ​​​രി​​​മം​​​ഗ​​​ലം പ്ര​​​ണ​​​വം വീ​​​ട്ടി​​​ൽ രാ​​​ജീ​​​വ്- പ്ര​​​സീ​​​ജ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് കാ​​​ശി​​​നാ​​​ഥ്.

District News

വേ​മ്പ​നാ​ട്ടുകാ​യ​ൽ കീ​ഴ​ട​ക്കി ഇ​ര​ട്ടകൾ

വൈ​ക്കം: വേന്പനാട്ടുകായൽ നീന്തിക്കടന്ന് യുകെജി വിദ്യാ ർഥികളായ ഇരട്ടകൾ. എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ല​ശേ​ഖ​ര​മം​ഗ​ലം വൈ​കു​ണ്ഠ​ത്തി​ൽ പി.​ഹ​രീ​ഷി​ന്‍റെയും അ​നു​വി​ന്‍റെ​യും മ​ക്ക​ളും വെ​ള്ളൂ​ർ ഭ​വ​ൻ​സ് ബാ​ല​മ​ന്ദി​റി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​മാ​യ നൈ​വേ​ദ്യ​ ഹ​രീ​ഷും നി​ഹാ​രി​ക ​ഹ​രീ​ഷു​മാ​ണ് ഇന്നലെ വേ​മ്പ​നാ​ട്ടു​കാ​യ​ൽ കു​റു​കെ നീ​ന്തി കീഴടക്കിയത്.

രാ​വി​ലെ 7.30ന് ​ചേ​ർ​ത്ത​ല കൂ​മ്പേ​ൽ​ ക​ട​വി​ൽനി​ന്നു വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച് വ​രെ​യു​ള്ള ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് 1.46 മ​ണി​ക്കൂ​ർകൊ​ണ്ട് നീ​ന്തി​ക്ക​ട​ന്ന​ത്.കാ​യ​ലോ​ര ബീ​ച്ചി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് ടോം​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർപേ​ഴ്സ​ൺ പ്രീ​താ​ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ക്കം ഡി​വൈ​എ​സ്പി ടി.​ബി. വി​ജ​യ​ൻ കുട്ടി​ക​ളെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​സു​ഭാ​ഷ്, മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻന്‍റ് പി. ​പ്രീ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. പ്ര​താ​പ​ൻ, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ വി.​ദേ​വാ​ന​ന്ദ​ൻ, എ.​മ​നാ​ഫ്, എ​ൻ.​പി.​അ​ൻ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

വേ​മ്പ​നാ​ട്ടുകാ​യ​ൽ കീ​ഴ​ട​ക്കാ​ൻ ഇ​ര​ട്ട​ക​ൾ​

വൈ​ക്കം: വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഓ​ള​പ്പ​ര​പ്പി​നെ കീ​ഴ​ട​ക്കാ​ൻ ഇ​ര​ട്ട​കു​ട്ടി​ക​ൾ. വൈ​ക്കം എ​സ്ബി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ല​ശേ​ഖ​ര​മം​ഗ​ലം വൈ​കു​ണ്ഠ​ത്തി​ൽ പി.​ഹ​രീ​ഷി​ന്‍റെ​യും അ​നു​വി​ന്‍റെയും മ​ക്ക​ളും വെ​ള്ളൂ​ർ ഭ​വ​ൻ​സ് ബാ​ല​മ​ന്ദി​റി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​മാ​യ നൈ​വേ​ദ്യ ​ഹ​രീ​ഷും നി​ഹാ​രി​ക​ ഹ​രീ​ഷു​മാ​ണ് ലോകറിക്കാർഡ് ല​ക്ഷ്യ​മാ​ക്കി നാ​ളെ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന് കു​റു​കെ നീ​ന്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.

രാ​വി​ലെ 7.30ന് ​ചേ​ർ​ത്ത​ല കൂ​മ്പേ​ൽ​ക​ട​വി​ൽനി​ന്നു വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച് വ​രെ​യു​ള്ള ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നീന്തുന്നത്. കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബിലെ പ​രി​ശീ​ല​ക​ൻ ബി​ജു​ത​ങ്ക​പ്പ​നാ​ണ് നൈ​വേ​ദ്യ​യെ​യും നി​ഹാ​രി​ക​യെ​യും നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ച​ത്.​

ക​ഴി​ഞ്ഞ മ​ധ്യ​വേ​ന​ല​വ​ധി മു​ത​ലാ​ണ് ഈ ​അ​ഞ്ചു​വ​യ​സു​കാ​രി​ക​ൾ നീ​ന്ത​ൽ പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​യ റി​ട്ട.​ഫ​യ​ർ ഓ​ഫീ​സ​ർ ടി.​ ഷാ​ജി​കു​മാ​റാ​ണ് നീ​ന്ത​ലി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​ത്

Leader Page

വേമ്പനാട്ടു കായലിൽ ബ്ലൂ കാർബൺ പദ്ധതി

കു​​​ട്ട​​​നാ​​​ട്ടി​​​ല്‍ കൃ​​​ഷി സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ന​​​ട​​​പ്പാ​​​ക്കി​​​യ പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ത​​​ണ്ണീ​​​ര്‍മു​​​ക്കം ബ​​​ണ്ടും തോ​​​ട്ട​​​പ്പ​​​ള്ളി സ്​​​പി​​​ല്‍വേ​​യും. ബ​​​ണ്ട് വ​​​ന്ന​​​തോ​​​ടെ പ്ര​​​കൃ​​​തി​​​യു​​​ടെ താ​​​ള​​​ത്തി​​​നൊ​​​ത്ത് നി​​​ല​​നി​​​ന്നി​​​രു​​​ന്ന കൃ​​​ഷി​​രീ​​​തി​​​ക്കു മാ​​​റ്റം​​വ​​​ന്നു. കൃ​​​ഷി പോ​​​ലെ​​ത​​​ന്നെ കു​​​ട്ട​​​നാ​​​ടി​​​ന്‍റെ സ​​​മ്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള മ​​​ത്സ്യ ഉ​​​ത്പാ​​​ദ​​​നം ത​​​ക​​​ര്‍ന്നു. പ്ര​​​തി​​​വ​​​ര്‍ഷം 23,000 ട​​​ണ്ണി​​​ല്‍നി​​​ന്ന് 4,500 ട​​​ണ്ണി​​​ല്‍ താ​​​ഴെ​​​യാ​​​യി കാ​​​യ​​​ലി​​​ലെ മ​​​ത്സ്യോ​​​ത്പാ​​​ദ​​​നം.

കാ​​​യ​​​ലി​​​ന്‍റെ പ്ര​​​ധാ​​​ന വി​​​ഭ​​​വ​​​മാ​​​യ ക​​​ക്ക ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ ത​​​ക​​​ര്‍ച്ച, ആ​​​റ്റു​​​കൊ​​​ഞ്ചി​​​ന്‍റെ വം​​​ശ​​നാ​​​ശം, ക​​​ണ്ട​​​ല്‍കാ​​​ടു​​​ക​​​ളു​​​ടെ തി​​​രോ​​​ധാ​​​നം, കാ​​​യ​​​ലി​​​ലെ വ്യാ​​​പ​​​ക​​​മാ​​​യ മ​​​ലി​​​നീ​​​ക​​​ര​​​ണം ഇ​​​വ വി​​പ​​രീ​​​ത​​​ഫ​​​ല​​​ങ്ങ​​​ളാ​​​ണ്. കു​​​ട്ട​​​നാ​​​ട​​​ന്‍ കൊ​​​ഞ്ചി​​​ന്‍റെ പ്ര​​​തി​​വ​​​ര്‍ഷ ഉ​​​ത്പാ​​​ദ​​​നം 429 ട​​​ണ്ണി​​​ല്‍നി​​​ന്ന് ഇ​​​പ്പോ​​​ള്‍ 30 ട​​​ണ്ണാ​​​യി കു​​​റ​​​ഞ്ഞു. വെ​​​ള്ള​​​ത്തി​​​ല്‍ ഫോ​​​സ്‌​​​ഫേ​​​റ്റി​​​ന്‍റെ വ​​​ര്‍ധ​​​ന​ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​മാ​​​ണ്. അ​​​തു​​വ​​​ഴി ജ​​​ല​​ക​​​ള​​​ക​​​ള്‍ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി പെ​​​രു​​​കി. പോ​​​ള​​​യും ആ​​​ഫ്രി​​​ക്ക​​​ന്‍പാ​​​യ​​​ലും ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളാ​​​യി മാ​​​റി.

കാ​​​യ​​​ലി​​​ന്‍റെ ജ​​​ല​​​വാ​​​ഹ​​​ക​​ശേ​​​ഷി കു​​​റ​​​യ്ക്കു​​​ന്നു

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ തോ​​​തി​​​ലു​​​ള്ള ക​​​ട​​​ലേ​​​റ്റം​​മൂ​​​ലം കാ​​​യ​​​ല്‍ജ​​​ല​​​ത്തി​​​ന്‍റെ ല​​​വ​​​ണ​​​ത അ​​​സാ​​​ധാ​​​ര​​​ണ​​​മാം​​വി​​​ധം വ​​​ര്‍ധി​​​ച്ച​​​താ​​​യി കാ​​​ണു​​​ന്നു. നീ​​​ണ്ടു​​നി​​ൽ​​​ക്കു​​​ന്ന വേ​​​ലി​​​യേ​​​റ്റ പ്ര​​​ഭാ​​​വ​​​വും കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റ​​​ത്തി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷ​​ല​​​ക്ഷ​​​ണ​​​മാ​​​ണ്. ഭാ​​​വി​​​യി​​​ല്‍ ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ആ​​​ദ്യ​​ല​​​ക്ഷ​​​ണമാ​​​ണി​​​ത്. പ്ര​​​ള​​​യാ​​​ന​​​ന്ത​​​രം കു​​​ട്ട​​​നാ​​​ട്ടി​​​ല്‍ മ​​​ണ്ണി​​​ലെ ജൈ​​​വ കാ​​​ര്‍ബ​​​ണ്‍തോ​​​ത് ഒ​​​മ്പ​​​തു ശ​​​ത​​​മാ​​​നം​​വ​​​രെ ഉ​​​യ​​​ര്‍ന്നു. എ​​​ക്ക​​​ല്‍ അ​​​ടി​​​ഞ്ഞു​​കൂ​​​ടു​​​ന്ന​​​താ​​​ണു മ​​​ണ്ണി​​​ലെ ജൈ​​​വ കാ​​​ര്‍ബ​​​ണി​​​ന്‍റെ തോ​​​ത് ഉ​​​യ​​​രാ​​​ന്‍ കാ​​​ര​​​ണം. ഒ​​​രു വ​​​ര്‍ഷ​​​ത്തി​​​ല്‍ കാ​​​യ​​​ലി​​​ല്‍ എ​​​ത്തു​​​ന്ന​​​ത് ഹെ​​​ക്‌​​ട​​ര്‍ ഒ​​​ന്നി​​​ന് ഒ​​​രു ട​​​ണ്‍ മു​​​ത​​​ല്‍ 26 ട​​​ണ്‍വ​​​രെ എ​​​ക്ക​​​ലാ​​​ണ്. ഇ​​​ത് ക​​​ട​​​ലി​​​ലേ​​​ക്ക് പോ​​​കാ​​​തെ കാ​​​യ​​​ലി​​​ല്‍ കെ​​​ട്ടി​​​ക്കി​​​ട​​​ന്നു കാ​​​യ​​​ലി​​​നെ ച​​​തു​​​പ്പാ​​​ക്കി മാ​​​റ്റു​​​ന്നു. അ​​​ടി​​​ഞ്ഞു​​​കൂ​​​ടു​​​ന്ന ഏ​​​ക്ക​​​ല്‍ കാ​​​യ​​​ലി​​​ന്‍റെ ജ​​​ല​​​വാ​​​ഹ​​​ക​​ശേ​​​ഷി കു​​​റ​​​യ്ക്കു​​​ന്നു.

എ​​​ന്നാ​​​ല്‍ വേ​​​മ്പ​​​നാ​​​ട്ടു കാ​​​യ​​​ല്‍, പ്ര​​​ള​​​യ​​ജ​​​ലം ഉ​​​ള്‍ക്കൊ​​​ള്ളാ​​​നു​​​ള്ള ജ​​​ല​​​സം​​​ഭ​​​ര​​​ണി എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള ജ​​​ല​​​നി​​​ര്‍ഗ​​​മ​​​ന വ​​​ഴി​​​യാ​​​യി കാ​​​ണു​​​ന്ന​​​താ​​​ണു ശ​​​രി. നീ​​​രൊ​​​ഴു​​​ക്കി​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യി മാ​​​റ്റി അ​​​തി​​​വേ​​​ഗം ക​​​ട​​​ലി​​​ലേ​​​ക്കു പ്ര​​​ള​​​യ​​​ജ​​​ലം ഒ​​​ഴു​​​കി​​മാ​​​റ​​​ണം. ഡി​​​സം​​​ബ​​​ര്‍ മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ വ​​​രെയു​​​ള്ള വേ​​​ന​​​ല്‍മാ​​​സ​​​ങ്ങ​​​ളി​​​ല്‍ കാ​​​യ​​​ലി​​​ലേ​​​ക്കു​​​ള്ള ഓ​​​രു​​ക​​​യ​​​റ്റം ഏ​​​റെ ഗു​​​രു​​​ത​​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു.

2018ലെ ​​​പ്ര​​​ള​​​യ​​​ത്തോ​​​ടെ തോ​​​ട്ട​​​പ്പ​​​ള്ളി സ്പി​​​ല്‍വേ​​​യി​​​ല്‍ ക​​​ട​​​ല്‍മു​​​ഖ​​​ത്ത് അ​​​ടി​​​ഞ്ഞു​​​കൂ​​​ടി​​​യ മ​​​ണ്‍തി​​​ട്ട ഡ്ര​​​ഡ്ജ് ചെ​​​യ്ത് മാ​​​റ്റി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള നീ​​​രൊ​​​ഴു​​​ക്ക് ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍ധി​​​ച്ചു എ​​​ന്ന് ദേ​​​ശാ​​​ന്ത​​​ര കാ​​​യ​​​ല്‍ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​വ​​​ര്‍ഷം മ​​​ണ​​​ല്‍ അ​​​ടി​​​ഞ്ഞു​​കൂ​​​ടി​​​യ​​​തും മ​​​ണ​​​ല്‍ നീ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പേ​​ത​​​ന്നെ കാ​​​ല​​​വ​​​ര്‍ഷം എ​​​ത്തി​​​യ​​​തും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നും കൃ​​​ഷി തു​​​ട​​​ങ്ങും മു​​​ന്പു​​​ത​​​ന്നെ മ​​​ട​​വീ​​​ഴ്ച​​യ്​​​ക്കും കാ​​​ര​​​ണ​​​മാ​​​യി. ഇ​​​പ്പോ​​​ഴും കു​​​ട്ട​​​നാ​​​ട്ടി​​​ല്‍നി​​​ന്ന് വെ​​​ള്ളം പൂ​​​ര്‍ണ​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. ഉ​​​യ​​​ര്‍ന്ന വ​​​ര്‍ഷ​​പാ​​​ത​​​ത്തോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യ വേ​​​ലി​​​യേ​​​റ്റ പ്ര​​​ള​​​യം ദു​​​രി​​​തം വ​​​ര്‍ധി​​​പ്പി​​​ച്ചു. ഇ​​​തി​​​ല്‍നി​​​ന്ന് നാം ​​​പാ​​​ഠം ഉ​​​ള്‍ക്കൊ​​​ള്ള​​​ണം. കാ​​​യ​​​ലി​​​ന്‍റെ ജ​​​ല​​​നി​​​ര്‍ഗ​​​മ​​​ന ശേ​​​ഷി കു​​​റ​​​യു​​​ന്നു എ​​​ന്ന​​​താ​​​ണ് മു​​​ഖ്യ​​കാ​​​ര​​​ണം.

പൊ​​​ഴി​​​ക​​​ൾ പു​​​ന​​​ര്‍നി​​​ര്‍മി​​​ക്കണം

ആ​​​ല​​​പ്പു​​​ഴ​​​യു​​​ടെ തീ​​​ര​​​ത്ത് പ​​​ത്തൊ​​​മ്പ​​​തി​​​ല​​​ധി​​​കം പൊ​​​ഴി​​​ക​​​ള്‍ ഉ​​​ണ്ട്. ഒ​​​ന്നു​​​പോ​​​ലും പ്ര​​​വ​​​ര്‍ത്ത​​​ന​​ക്ഷ​​​മ​​​മ​​​ല്ല. ക​​​ട​​​ലി​​​ലേ​​​ക്ക് പ്ര​​​ള​​​യ​​​ജ​​​ലം വേ​​​ഗ​​​ത്തി​​​ല്‍ ക​​​ട​​​ക്ക​​​ത്ത​​​ക്ക​​വി​​​ധം ഇ​​​വ​​​യെ പു​​​ന​​​ര്‍നി​​​ര്‍മി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. തീ​​​ര​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വ്യാ​​​പ​​​ക​​മാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന ക​​​ട​​​ലാ​​​ക്ര​​​മ​​​ണം പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും ക​​​ട​​​ല്‍ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വം കു​​​റ​​​യ്ക്കാ​​​നും ‘വാ​​​ല്‍വ്’ പോ​​​ലെ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഈ ​​​പൊ​​​ഴി​​​ക​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും. പൊ​​​ഴി​​​ക​​​ളു​​​ടെ ക​​​ട​​​ല്‍മു​​​ഖ​​​ത്ത് ക​​​ണ്ട​​​ല്‍ ക​​​വ​​​ചം സൃ​​​ഷ്‌​​ടി​​ച്ച് ഈ ​​​ഇ​​​ട​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്ക​​​ണം. പ​​​രി​​​സ്ഥി​​​തി​​ദി​​​ന​​​ത്തി​​​ല്‍ മ​​​ര​​ത്തൈ​​​ക​​​ള്‍ ന​​​ടു​​​ന്ന​​​വ​​​ര്‍ അ​​​തി​​​ലെ​​​ത്ര പി​​​ടി​​​ച്ചു​​വ​​​രു​​​ന്നു എ​​​ന്നു​​കൂ​​​ടെ ചി​​​ന്തി​​​ക്ക​​​ണം. ദേ​​​ശീ​​​യ​​​പാ​​​ത നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യി റോ​​​ഡ​​​രി​​​കി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വൃ​​​ക്ഷ​​​ങ്ങ​​​ള്‍ മു​​​ഴു​​​വ​​​ന്‍ വെ​​​ട്ടി​​മാ​​​റ്റി. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​രി​​​സ്ഥി​​​തി​​ദി​​​ന​​​ത്തി​​​ല്‍ ആ​​​ഘോ​​​ഷ​​​പൂ​​​ര്‍വം തു​​​ട​​​ങ്ങേ​​​ണ്ട പ​​​ദ്ധ​​​തി​​​യാ​​​ണ് തീ​​​ര-​​​വ​​​ന​​​വ​​​ത്ക​​​ര​​​ണം.

കാ​​​യ​​​ലി​​​ല്‍ എ​​​ക്ക​​​ല്‍ അ​​​ടി​​​ഞ്ഞു ജ​​​ല​​ശേ​​​ഷി കു​​​റ​​​ഞ്ഞെ​​​ന്നു നാം ​​​പ​​​രി​​​ത​​​പി​​​ക്കു​​​ന്നു. എ​​​ന്നാ​​​ല്‍, എ​​​ക്ക​​​ല്‍ നി​​​ക്ഷേ​​​പ​​​ത്തെ അ​​​നു​​​ഗ്ര​​​ഹ​​മാ​​​യി കാ​​​ണേ​​​ണ്ട​​​ത​​​ല്ലേ? ഒ​​​രു​​കാ​​​ല​​​ത്ത് ന​​​മ്മ​​​ള്‍ പ്ര​​​ള​​​യ​​​ജ​​​ല​​​ത്തി​​​ല്‍ ക​​​ട​​​ന്നു​​​വ​​​രു​​​ന്ന എ​​​ക്ക​​​ല്‍ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ല്‍ ക​​​യ​​​റ്റി​​​വി​​​ട്ട് വ​​​ള​​​ക്കൂ​​​ര്‍ വ​​​ര്‍ധി​​​പ്പി​​​ച്ച് കൃ​​​ഷി​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന് ന​​​മ്മു​​​ടെ കൃ​​​ഷി രാ​​​സ​​​വ​​​ള​​​ത്തി​​​ന്‍റെ ക​​​രു​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​നി​​​ല്‍ക്കു​​​ന്ന​​​ത്.

ഓ​​​രോ പാ​​​ട​​​ശേ​​​ഖ​​​ര​​​വും അ​​​ട​​​ച്ചു​​കെ​​​ട്ടി, രാ​​​സ​​​വ​​​ളം വേ​​​ണ്ട​​​തി​​​ല​​​ധി​​​കം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നാം ​​​നെ​​​ല്‍കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​ത്. കൃ​​​ഷി​​​ക്ക് ഉ​​​പ​​​യോ​​ഗി​​​ക്കു​​​ന്ന വ​​​ള​​​ത്തി​​​ന്‍റെ അ​​​ഞ്ചി​​​ലൊ​​​ന്നു​​പോ​​​ലും നെ​​​ല്‍ചെ​​​ടി​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. ഏ​​​റി​​​യ​​ഭാ​​​ഗ​​​വും പ​​​മ്പ് ചെ​​​യ്ത് കാ​​​യ​​​ലി​​​ല്‍ വി​​​ടു​​​ന്ന​​​തു​​മൂ​​​ലം, കാ​​​യ​​​ല്‍വെ​​​ള്ള​​​ത്തി​​​ന്‍റെ ഫ​​​ല​​​പു​​​ഷ്ടി കൂ​​​ടു​​​ന്നു. വെ​​​ള്ള​​​ത്തി​​​ല്‍ ജ​​​ല​​ക​​​ള​​​ക​​​ള്‍ പെ​​​രു​​​കു​​​ന്നു. ആ​​​ദ്യ​​കാ​​​ല​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ന്‍ പാ​​​യ​​​ല്‍ ആ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ കു​​​ള​​​വാ​​​ഴ. ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ല്‍ തീ​​​രാ​​​ശാ​​​പം ആ​​​യി മാ​​​റി​​​യ കു​​​ള​​​വാ​​​ഴ അ​​​ധി​​​ക​​മാ​​​യ​​​തോ​​​ടെ അ​​​തും വ​​​ലി​​​യ സ​​​മ്പ​​​ത്ത് ആ​​​ണെ​​​ന്നു പ​​​റ​​​യാ​​​ന്‍പോ​​​ലും ഇ​​​പ്പോ​​​ള്‍ ന​​​മു​​​ക്കു സ​​​ങ്കോ​​​ച​​​മി​​​ല്ല. അ​​​ത്ര​​മാ​​​ത്രം ഹ്ര​​​സ്വ​​ദൃ​​​ഷ്ടി​​​ക​​​ളാ​​​യി മാ​​​റി ന​​​മ്മ​​​ള്‍. കാ​​​യ​​​ലി​​​ലെ മാ​​​ലി​​​ന്യം വേ​​​ഗ​​​ത്തി​​​ല്‍ ഒ​​​ഴു​​​കി​​​പ്പോ​​​കാ​​​ന്‍ ക​​​ട​​​ലി​​​ലേ​​​ക്ക് നീ​​​രൊ​​​ഴു​​​ക്കു വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണം. ഒ​​​ഴു​​​ക്കി​​​നു ത​​​ട​​​സ​​​മാ​​​കു​​​ന്ന എ​​​ല്ലാ പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളും മാ​​​റ​​​ണം. അ​​​ന്ധ​​​കാ​​​ര​​​ന​​​ഴി​​​യി​​​ലെ മ​​​ണ​​​ല്‍ത്തി​​​ട്ട ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള നീ​​​രൊ​​​ഴു​​​ക്കി​​​നു പ്ര​​​തി​​​ബ​​​ന്ധ​​​മാ​​​യി. എ​​​ത്ര​​​യോ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ വെ​​​ള്ള​​​ക്കെ​​​ട്ടി​​​ല്‍ ക​​​ഴി​​​യു​​​ന്നു. കു​​​ള​​​വാ​​​ഴ നി​​​ര്‍മാ​​​ര്‍ജ​​​ന​​​ത്തി​​​ന് കോ​​​ടി​​​ക​​​ള്‍ മു​​​ട​​​ക്കാ​​​ന്‍ ന​​​മ്മ​​​ള്‍ ത​​​യാ​​​റാ​​​ണ്. എ​​​ന്നാ​​​ല്‍, നീ​​​രൊ​​​ഴു​​​ക്കു വ​​​ര്‍ധി​​​പ്പി​​​ച്ച് കു​​​ള​​​വാ​​​ഴ പെ​​​രു​​​കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ല.

മൂ​​​ല്യ​​​മേ​​​റെയു​​​ള്ള കാ​​​ര്‍ബ​​​ണ്‍ സ്രോ​​​ത​​​സ്

വേ​​​മ്പ​​​നാ​​​ട് കാ​​​യ​​​ലി​​​ലെ​​​ത്തി​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ക്ക​​​ല്‍ മൂ​​​ല്യ​​​മേ​​​റേ​​​യു​​​ള്ള കാ​​​ര്‍ബ​​​ണ്‍ സ്രോ​​​ത​​​സാ​​​ണ്. കാ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​ത് വ​​​ലി​​​യ കാ​​​ര്‍ബ​​​ണ്‍ സ​​​മീ​​​ക​​​ര​​​ണ ധ​​​ര്‍മ​​​മാ​​​ണ്. കി​​​ഴ​​​ക്ക​​​ന്‍മ​​​ല​​​ക​​​ളി​​​ലെ നി​​​ബി​​​ഡ വ​​​ന​​​ങ്ങ​​​ള്‍, അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ല്‍നി​​​ന്ന് കാ​​​ര്‍ബ​​​ണ്‍ ഡൈ ​​​ഓ​​​ക്‌​​​സൈ​​​ഡ് സ്വീ​​​ക​​​രി​​​ച്ച് കാ​​​ര്‍ബ​​​ണ്‍ സ​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു. കാ​​​യ​​​ല്‍, വ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​ല​​​ക​​​ളും ചി​​​ല്ല​​​ക​​​ളും ജീ​​​ര്‍ണി​​ച്ച് ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന എ​​​ക്ക​​​ല്‍ പ്രാ​​​ണ​​​വാ​​​യു​​നി​​​ബ​​​ദ്ധ​​​മാ​​​യി സം​​​ര​​​ക്ഷി​​​ച്ചു കാ​​​ര്‍ബ​​​ണ്‍ സം​​​ഭ​​​ര​​​ണി​​​ക​​​ള്‍ ആ​​​യി മാ​​റ്റു​​​ന്നു. വ​​​ന​​​ത്തേക്കാ​​​ള്‍ മു​​ന്തി​​​യ കാ​​​ര്‍ബ​​​ണ്‍ സ​​​മീ​​​ക​​​ര​​​ണ ധ​​​ര്‍മ​​​മാ​​​ണ് കാ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​ത്. കാ​​​യ​​​ലി​​​ല്‍ എ​​​ത്തി​​​പ്പെ​​​ടു​​ന്ന കാ​​​ര്‍ബ​​​ണ്‍ ക​​​ല​​​ര്‍ന്ന എ​​​ക്ക​​​ല്‍ ബ്ലോക്കു​​​ക​​​ളാ​​​യി കു​​​ത്തി​​​യെ​​​ടു​​​ത്ത് കാ​​​യ​​​ലോ​​​ര​​​ങ്ങ​​​ളി​​​ല്‍ ജ​​​ല​​​നി​​​ര​​​പ്പി​​​ന് താ​​​ഴെ ബ​​​ണ്ടു​​​ക​​​ള്‍ നി​​​ര്‍മി​​ച്ച് സം​​​ര​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

‘ബ്ലൂ കാ​​​ര്‍ബ​​​ണ്‍’ (Blue carbon) പ​​​ദ്ധ​​​തി എ​​​ന്നാ​​​ണ് ഇ​​​ത​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ജ​​​ല​​വി​​​താ​​​ന​​​ത്തി​​​നു താ​​​ഴെ, എ​​​ക്ക​​​ല്‍ ബ​​​ണ്ടു​​​ക​​​ളി​​​ല്‍ ക​​​ണ്ട​​​ല്‍ വ​​​ച്ചുപി​​​ടി​​​പ്പി​​​ച്ച് നി​​​ബി​​​ഡ​​​മാ​​​യ ക​​​ണ്ട​​​ല്‍ക​​​വ​​​ചം സൃ​​​ഷ്‌​​ടി​​​ച്ചെ​​​ടു​​​ക്കാം. നി​​​ത്യ​​ഹ​​​രി​​​ത സ​​​സ്യ​​​ങ്ങ​​​ളാ​​​യ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ ക​​​ണ്ട​​​ല്‍, കാ​​​ര്‍ബ​​​ണ്‍ സ​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും. ക​​​ണ്ട​​​ല്‍ വേ​​​രു​​​പ​​​ട​​​ല​​​ങ്ങ​​​ള്‍ക്ക​​​ടി​​​യി​​​ല്‍ സം​​​ഭ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ക്ക​​​ല്‍ പ്രാ​​​ണ​​​വാ​​​യു നി​​​ബ​​​ദ്ധ​​​മാ​​​യി കാ​​​ര്‍ബ​​​ണ്‍ സ​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ നി​​​ര്‍മി​​​ച്ച ക​​​ണ്ട​​​ല്‍നി​​​ര​​​ക​​​ള്‍ കൃ​​​ത്യ ഉ​​​യ​​​ര​​​ത്തി​​​ല്‍ വെ​​​ട്ടി​​​യൊ​​​തു​​​ക്കിയാൽ ന​​​മ്മു​​​ടെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ ജ​​​ന​​​വാ​​​സ​​മേ​​​ഖ​​​ല​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ടൂ​​​റി​​​സ​​​ത്തി​​​നും മ​​​റ്റും ക​​​രു​​​ത്തു​​പ​​​ക​​​രു​​​ന്ന ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ ജൈ​​​വ​​​ക​​​വ​​​ചം ആ​​​കും.

ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്ത് പ​​​ല ബ​​ഹു​​രാ​​ഷ്‌​​ട്ര ക​​​മ്പ​​​നി​​​ക​​​ളും (ഉ​​​ദാ: ക​​​ല്‍ക്ക​​​രി ഖ​​​ന​​​ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍, പേ​​​പ്പ​​​ര്‍ വ്യ​​​വ​​​സാ​​​യം, എ​​​യ​​​ര്‍ ക്രാ​​​ഫ്റ്റ് വ്യ​​​വ​​​സാ​​​യം, വാ​​​ഹ​​​ന വ്യ​​​വ​​​സാ​​​യം, പെ​​​ട്രോ​​​ളി​​​യം വ്യ​​​വ​​​സാ​​​യം എ​​​ന്നി​​​വ) കാ​​​ര്‍ബ​​​ണ്‍ നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്. കാ​​​ര്‍ബ​​​ണ്‍ പു​​​റം​​ത​​​ള്ള​​​ലി​​​ന്‍റെ പ​​​രി​​​ധി പാ​​​ലി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത ഇ​​​ത്ത​​​രം വ​​​ന്‍കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കു കാ​​​ര്‍ബ​​​ണ്‍ പു​​​റം​​ത​​​ള്ള​​​ല്‍ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ള്‍ക്കു സാ​​​മ്പ​​​ത്തി​​​ക​​സ​​​ഹാ​​​യം ന​​​ല്‍കാം.​ കാ​​​ലാ​​​വ​​​സ്ഥാ​​മാ​​​റ്റ​​​ത്തി​​​നു വ​​​ഴി​​വ​​യ്​​​ക്കു​​​ന്ന, ഹ​​​രി​​​ത​​ഗൃ​​​ഹ വാ​​​ത​​​കം ധാ​​​രാ​​​ളമാ​​​യി പു​​​റം​​ത​​​ള്ളു​​​ന്ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ. ഇ​​​ത്ത​​​രം പ​​​ല ക​​​മ്പ​​​നി​​​ക​​​ളും കാ​​​ര്‍ബ​​​ണ്‍ നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്. അ​​​ടു​​​ത്ത കാ​​​ല​​​ത്ത് സ​​​ര്‍ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ‘കാ​​​ര്‍ബ​​​ണ്‍ ട്രേ​​​ഡിം​​​ഗ്’ വ​​​ഴി, കാ​​​ര്‍ബ​​​ണ്‍ സ​​​മീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ന്ന വ​​​ന​​​വ​​​ത്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ക്ക് സി​​​എ​​​സ്ആ​​​ര്‍ (CSR) ഫ​​​ണ്ട് ഇ​​​വ​​​രി​​​ല്‍നി​​​ന്ന് സ്വ​​​രൂ​​​പി​​​ക്കാം. അ​​​തു വ​​​ഴി കാ​​​ര്‍ബ​​​ണ്‍ സ​​​മീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​യി കാ​​​ര്‍ബ​​​ണ്‍ നി​​​കു​​​തി​​​യി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​നേ​​​ടാം എ​​​ന്ന​​​തു​​കൊ​​​ണ്ടു​​ത​​​ന്നെ ഈ ​​​സൗ​​​ക​​​ര്യം അ​​​വ​​​ര്‍ക്കും ആ​​​ശ്വാ​​​സ​​​ക​​​ര​​മാ​​​കും.

ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ആ​​​ര്‍ജി​​​ക്കു​​​ന്ന സി​​​എ​​​സ്ആ​​​ര്‍ ഫ​​​ണ്ട് ന​​​മ്മു​​​ടെ കാ​​​യ​​​ല്‍ മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നു പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. വേ​​​മ്പ​​​നാ​​​ട്ടു കാ​​​യ​​​ലി​​ലും ന​​​മ്മു​​​ടെ തീ​​​ര​​​ദേ​​​ശ​​​ത്തും ഏ​​​റ്റെ​​​ടു​​​ക്കാ​​​വു​​​ന്ന ജൈ​​​വ​​​ക​​​വ​​​ചം പ​​​ദ്ധ​​​തി നി​​​ര്‍ദേ​​​ശം ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ഭ​​​ര​​​ണ​​കൂ​​​ടം വ​​​ഴി സ​​​ര്‍ക്കാ​​​രി​​​നു സ​​​മ​​​ര്‍പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​യ​​​ല്‍തീ​​​ര​​​ത്ത് ക​​​ണ്ട​​​ല്‍ക​​​വ​​​ചം സൃ​​​ഷ്‌​​ടി​​ച്ചു ന​​​മ്മു​​​ടെ കാ​​​യ​​​ല്‍മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര​​വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ത​​​കു​​​ന്ന മേ​​​ല്‍ പ​​​ദ്ധ​​​തി​​​ക്ക് വേ​​​ണ്ട സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ദേ​​​ശാ​​​ന്ത​​​ര കാ​​​യ​​​ല്‍ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം, അ​​​ഷ്‌​​ട​​മു​​​ടി കാ​​​യ​​​ലി​​​ലെ മ​​​ണ്‍റോ തു​​​രു​​​ത്തു ദ്വീ​​​പി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ര്‍ഷം, ഇ​​​ത് തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര്‍ദേ​​​ശ​​​മാ​​​ണ് സ​​​മ​​​ര്‍പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ക​​​ണ്ട​​​ല്‍ വ​​​ള​​​രു​​​ന്ന കാ​​​യ​​​ല്‍പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ്യോ​​​ത്പാ​​​ദ​​​നം വ​​​ര്‍ധി​​​ക്കും എ​​​ന്ന​​​തു​​കൊ​​​ണ്ട് ഈ ​​​പ​​​ദ്ധ​​​തി ന​​​മ്മു​​​ടെ മ​​​ത്സ്യ​​മേ​​​ഖ​​​ല​​​യ്ക്കും ഏ​​​റെ ക​​​രു​​​ത്തു​​പ​​​ക​​​രും.

(കു​​​ട്ട​​​നാ​​​ട് അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ കാ​​​യ​​​ല്‍ കൃ​​​ഷി ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്‌​​ട​​​റാ​​ണ് ലേ​​ഖ​​ക​​ൻ)

Latest News

Corehub Up