Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venerable

ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര തുടങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം: ധ​​ന്യ​​ന്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ഈ​​വാ​​നി​​യോ​​സി​​ന്‍റെ ഓ​​ര്‍​മപ്പെരു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 46 -ാമ​​ത് തീ​​ര്‍​ഥാ​​ട​​ന പ​​ദ​​യാ​​ത്ര റാ​​ന്നി-​​പെ​​രു​​ന്നാ​​ട് കു​​രി​​ശു​​മ​​ല ദേ​​വാ​​ല​​യ​​ത്തി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ച്ചു. പ​​ദ​​യാ​​ത്ര ഇ​​ന്ന​​ലെ പ​​ത്ത​​നം​​തി​​ട്ട​​യി​​ല്‍ സ​​മാ​​പി​​ച്ചു. ഇ​​ന്നു രാ​​വി​​ലെ ആ​​രം​​ഭി​​ക്കു​​ന്ന പ​​ദ​​യാ​​ത്ര അ​​ടൂ​​രി​​ല്‍ എ​​ത്തി​​ച്ചേ​​രും.

തി​​രു​​വ​​ല്ല​​യി​​ല്‍നി​​ന്നും മൂ​​വാ​​റ്റു​​പു​​ഴ​​യി​​ല്‍നി​​ന്നു​​മു​​ള്ള തീ​​ര്‍​ഥാ​​ട​​ക​​ര്‍ പ്ര​​ധാ​​ന പ​​ദ​​യാ​​ത്ര​​യോ​​ട് ചേ​​രും. ഇ​​ന്ന​​ലെ രാ​​വി​​ലെ റാ​​ന്നി-​​പെ​​രു​​നാ​​ട് ദേ​​വാ​​ല​​യ​​ത്തി​​ല്‍ ന​​ട​​ന്ന സ​​മൂ​​ഹ​​ബ​​ലി​​ക്ക് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ മു​​ഖ്യ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.

മ​​ല​​ങ്ക​​ര കാ​​ത്ത​​ലി​​ക് യൂ​​ത്ത് മൂ​​വ്‌​​മെ​​ന്‍റ് സ​​ഭാ​​ത​​ല​​ സ​​മി​​തി​​യും തി​​രു​​വ​​ന​​ന്ത​​പു​​രം പ​​ത്ത​​നം​​തി​​ട്ട ഭ​​ദ്രാ​​സ​​ന സ​​മി​​തി​​ക​​ളും സം​​യു​​ക്ത​​മാ​​യാ​​ണ് പ​​ദ​​യാ​​ത്ര​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്. കാ​​തോ​​ലി​​ക്കാ ബാ​​വയി​​ല്‍ നി​​ന്നും പ​​ദ​​യാ​​ത്ര​​യ്ക്കു​​ള്ള വെ​​ള്ളി​​ക്കു​​രി​​ശ് എം​​സി​​വൈ​​എം പ​​ത്ത​​നം​​തി​​ട്ട ഭ​​ദ്രാ​​സ​​ന പ്ര​​സി​​ഡ​​ന്‍റ് സാം ​​ഏ​​ബ്ര​​ഹാ​​മും, പ​​താ​​ക ഭ​​ദ്രാ​​സ​​ന സെ​​ക്ര​​ട്ട​​റി അ​​ബി​​ന്‍ പി. ​​ബി​​ജു​​വും ഏ​​റ്റു​​വാ​​ങ്ങി.

പ​​ദ​​യാ​​ത്ര​​യ്ക്ക് വി​​കാ​​രി ജ​​ന​​റാ​​ൾ​​രാ​​യ ഡോ.​​വ​​ര്‍​ക്കി ആ​​റ്റു​​പു​​റ​​ത്ത് കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പ, മോ​​ണ്‍. വ​​ര്‍​ഗീ​​സ് മാ​​ത്യു കാ​​ലാ​​യി​​ല്‍ വ​​ട​​ക്കേ​​തി​​ല്‍, പ​​ദ​​യാ​​ത്ര കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഫാ. ​​തോ​​മ​​സ് ക​​യ്യാ​​ല​​യ്ക്ക​​ല്‍, സ​​ഭാ​​ത​​ല ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. പ്ര​​ഭീ​​ഷ് ജോ​​ര്‍​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ജ​​ര്‍ അ​​തി​​ഭ​​ദ്രാ​​സ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ഷ്വാ കൊ​​ച്ചു​​വി​​ള​​യി​​ല്‍, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ലോ​​ഷ്യ​​സ് തെ​​ക്കേ​​ട​​ത്ത്, പ​​ത്ത​​നം​​തി​​ട്ട ഭ​​ദ്രാ​​സ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് പു​​തു​​പ്പ​​റ​​മ്പി​​ല്‍, അ​​സി. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​ബി​​ന്‍ കാ​​ലാ​​യി​​ക്ക​​ല്‍, സ​​ഭാ​​ത​​ല സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ക്രി​​സ്റ്റി വ​​ര്‍​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

Latest News

Corehub Up