Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuelan

America

ഷി​ക്കാ​ഗോ​യി​ൽ വി​ദ്യാ​ർ​ഥി​നി വെ​ടി​യേ​റ്റു മ​രി​ച്ചു: വെ​നി​സ്വേ​ല​ൻ സ്വ​ദേ​ശി പി​ടി​യി​ൽ

ഷി​ക്കാ​ഗോ​​:  ലോ​യോ​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം 18 വ​യ​സു​ള്ള വി​ദ്യാ​ർ​ഥിനി വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇരുപതിയഞ്ചുകാ​ര​നാ​യ വെ​നി​സ്വേ​ല​ൻ കു​ടി​യേ​റ്റ​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​നി​യാ​യ ഷെ​റി​ഡ​ൻ ഗോ​ർ​മാ​ൻ (Sheridan Gorman) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി​യ ഷെ​റി​ഡ​നെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ തോ​ക്കു​ധാ​രി വെ​ടി​വയ്ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ പെ​ൺ​കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പ്ര​തി​യു​ടെ ന​ട​ത്ത​ത്തി​ലെ പ്ര​ത്യേ​ക​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​യാ​ളെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. പ്ര​തി ഒ​രു വെ​നി​സ്വേ​ല​ൻ കു​ടി​യേ​റ്റ​ക്കാ​ര​നാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സ​ർ​വ​ക​ലാ​ശാ​ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ക്ക് സി. ​റീ​ഡ് വി​ദ്യാ​ർ​ഥിനി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥിക​ളും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.

Latest News

Corehub Up