Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuelan Forces

വെനസ്വേലൻ സേനയ്ക്കെതിരേ യുഎൻ റിപ്പോർട്ട്

ജ​നീ​വ: വെ​ന​സ്വേ​ല​ന്‌ സാ​യു​ധ​സേ​ന​യു​ടെ ഭാ​ഗ​മാ​യ ബോ​ളി​വേ​റി​യ​ൻ നാ​ഷ​ണ​ൽ ഗാ​ർ​ഡ് (ജി​എ​ൻ​പി) ഒ​രു പ​തി​റ്റാ​ണ്ടാ​യി ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സ്വ​ത​ന്ത്ര ഫാ​ക്റ്റ് ഫൈ​ൻ​ഡിം​ഗ് മി​ഷ​ൻ റി​പ്പോ​ർ​ട്ട്.

പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ കീ​ഴി​ൽ 2014 മു​ത​ൽ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, കാ​ര​ണ​മി​ല്ലാ​തെ ത​ട​വി​ൽ വ​യ്ക്ക​ൽ, പീ​ഡി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ജി​എ​ൻ​പി ന​ട​ത്തു​ന്നു.

ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് പ​ല​രും പീ​ഡ​നം നേ​രി​ട്ട​തെ​ന്ന് ഫാ​ക്‌​ട് ഫൈ​ൻ​ഡിം​ഗ് മി​ഷ​ൻ മേ​ധാ​വി മാ​ർ​ത്താ വാ​ലി​നാ​സ് പ​റ​ഞ്ഞു.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് മ​ഡു​റോ​യു​ടെ എ​തി​രാ​ളി​ക​ളെ ജി​എ​ൻ​പി വേ​ട്ട​യാ​ടി​യ​ത് ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up