Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venice Of The East

Alappuzha

വ​ർ​ണാ​ഭ​മാ​യി കി​ഴ​ക്കി​ന്‍റെ വെ​നീ​സ്...

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്കു മു​ന്നോ​ടി​യാ​യി ആ​ല​പ്പു​ഴ​യു​ടെ ന​ഗ​രഹൃ​ദ​യ​ത്തി​ൽ  ​അ​ര​ങ്ങേ​റി​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ആ​വേ​ശ​ക​ര​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും വ​ർ​ണ​ശ​ബ​ള​മാ​യ കാ​ഴ്ച​ക​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ന​ഗ​ര​സ​ഭ അ​ങ്ക​ണം മു​ത​ൽ മു​ല്ല​യ്ക്ക​ൽ ജോ​ൺ​സ് ഗ്രൗ​ണ്ട് വ​രെ​യാ​ണ്  ​ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെയും ന​ഗ​ര​സ​ഭ​യു​ടെ​യും ജി​ല്ലാ ടൂ​റി​സം വ​കു​പ്പി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ  ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഓ​ണ​ത്തി​ന്‍റെ ത​നി​മ​യും കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും നെ​ഹ്റു ട്രോ​ഫി​യു​ടെ ആ​വേ​ശ​വും ഒ​രു​മി​ക്കു​ന്ന​താ​യി​രു​ന്നു ഘോ​ഷ​യാ​ത്ര. തെ​യ്യം, പു​ലി​ക്ക​ളി, കാ​വ​ടി​യാ​ട്ടം, ഗ​രു​ഡ​ൻ പൈ​റ്റ്, വ​ഞ്ചി​പ്പാ​ട്ട് തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും ​ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെയും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെയും ആ​വേ​ശ​ക​ര​മാ​യ താ​ള​മേ​ള​ങ്ങ​ളും  ​അ​മ്മ​ൻ​കു​ടം, ബാ​ൻ​ഡ് സെ​റ്റ്, നാ​സി​ക് ധോ​ൽ  ​എ​ന്നി​വ​യും അ​ണി​നി​ര​ന്ന​പ്പോ​ൾ വ​ഴി​യോ​ര​ങ്ങ​ളി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ൾ​ക്ക് അ​ത് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി മാ​റി. തു​ട​ർ​ന്ന് മു​ല്ല​യ്ക്ക​ൽ ജോ​ൺ​സ് ഗ്രൗ​ണ്ടി​ൽ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ന്നു.

ജാ​തി​മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി നാ​ടി​ന്‍റെ ഒ​രു​മ​യും സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന ജ​ന​കീ​യോ​ത്സ​വ​മാ​ണ് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ​ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ  ​ജോ​സ് ചെ​ല്ല​പ്പ​ൻ, സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി. ​ജ്യോ​തി​മോ​ൾ, എ​ൽ. മാ​യ രാ​ജേ​ന്ദ്ര​ൻ, ര​ശ്‌​മി കെ. ​ത​ങ്ക​പ്പ​ൻ, എ. ​എം. നൗ​ഫ​ൽ, എ​സ്. ഫൈ​സ​ൽ, ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഡ്വ.​ആ​ർ.​ആ​ർ. ജോ​ഷി രാ​ജ്, ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ വി.​ജി. വി​ഷ്ണു , ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ബെ​ന്നി ജോ​സ​ഫ്, ബി​ജി ശ​ങ്ക​ർ, ബീ​ന കൊ​ച്ചു​ബാ​വ, സാ​ഹി​ല​മോ​ൾ, രാ​ധാ​കൃ​ഷ്ണ​ൻ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ  പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ, എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, എ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​നും ഓ​ണാ​ഘോ​ഷ​ത്തി​നും മു​ന്നോ​ടി​യാ​യി 21 വ​രെ​യും 23, 24 തീ​യ​തി​ക​ളി​ലും ആ​ല​പ്പു​ഴ​യു​ടെ ന​ഗ​ര​സാ​യാ​ഹ്ന​ങ്ങ​ളെ ക​ലാ​സാ​ന്ദ്ര​മാ​ക്കു​ന്ന​തി​നാ​യി മു​ല്ല​യ്ക്ക​ൽ ജോ​ൺ​സ് ഗ്രൗ​ണ്ടി​ൽ വി​വി​ധ​ങ്ങ​ളാ​യ ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

നെ​ഹ്‌​റു​ട്രോ​ഫി​ക്ക് ഇ​നി മൂ​ന്നു​നാ​ൾ

ച​മ്പ​ക്കു​ളം: വ​ള്ളം​ക​ളി എ​ന്ന​തി​നേ​ക്കാ​ൾ നെ​ഹ്‌​റു ട്രോ​ഫി ഒ​രു സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​ണ്. കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക്, ഓ​രോ വ​ള്ളം​ക​ളി വി​ജ​യ​വും നാ​ടി​ന്‍റെ അ​ഭി​മാ​ന​ത്തി​ന്‍റെ പ​ര്യാ​യ​മാ​ണ്. വ​ർ​ഷം മു​ഴു​വ​ൻ നാ​ട് ആ​ഘോ​ഷി​ക്കു​ന്ന ഒ​ന്നാ​ണ് നെ​ഹ്റു ട്രോ​ഫി വി​ജ​യം.

മൂ​ലം വ​ള്ളം​ക​ളി മു​ത​ൽ നെ​ഹ്റു ട്രോ​ഫി​ക്കു​ള്ള ഒ​രു​ക്കം ആ​രം​ഭി​ക്കു​മാ​യി​രു​ന്നു. ഒ​ന്ന​ര​മാ​സ​ത്തോ​ളം നീ​ളും ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ വ​ള്ളം​ക​ളി വ​രെ​യു​ള്ള ആ​ഘോ​ഷം. നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ മി​ടു​ക്ക​രാ​യ സം​ഘാ​ട​ക​രും. കാ​യ​ലി​ലും കൃ​ഷി​യി​ട​ത്തി​ലും ജോ​ലി​യെ​ടു​ക്കു​ന്ന​വ​ർ ചു​ണ്ട​ൻ വ​ള്ള​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് പ​ണി​നി​ർ​ത്തി നേ​ര​ത്തെ എ​ത്തും. വ​ള്ള​പ്പു​ര​യി​ലോ ഏ​തെ​ങ്കി​ലും പ്ര​മാ​ണി​യു​ടെ വീ​ട്ടി​ലോ ഭ​ക്ഷ​ണം ഒ​രു​ക്കും. നാ​ട്ടു​പ്ര​മാ​ണി​മാ​രു​ടെ ശേ​ഷി​ക്കും മ​ഹി​മ​യ്ക്കും അ​നു​സ​രി​ച്ച് മ​ത്സ​രി​ച്ചാ​ണ് സ​ദ്യ ന​ല്കു​ന്ന​ത്.

ഒ​രു ക​ര​യെ ജാ​തി, മ​ത, സ്ത്രീ-​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു ച​ര​ടി​ൽ കോ​ർ​ക്കു​ന്ന ഒ​ന്നാ​ണ് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള. നെ​ഹ്റു ട്രോ​ഫി വെ​റു​മൊ​രു മ​ത്സ​ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ ആ​ത്മാ​വി​നെ ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു​വ​യ്ക്കു​ന്ന ഉ​ത്സ​വ​മാ​ണ്.

വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം: ഇ​ന്ന്

ആ​ല​പ്പു​ഴ: 72-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം ഇ​ന്നു ​രാ​വി​ലെ എ​ട്ടി​ന് ​എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​ല്ല​യ്ക്ക​ൽ ജോ​ൺ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തും. സി.​കെ. സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​നാ​കും കെ.​കെ. ഷാ​ജു പ്ര​സം​ഗി​ക്കും.

Latest News

Corehub Up