Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venu Gopalakrishnan

പീ​ഡ​ന​ക്കേ​സ്; ഐ​ടി വ്യ​വ​സാ​യി വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന് മു​ൻ‌​കൂ​ർ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ൽ ഐ​ടി വ്യ​വ​സാ​യി വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന് മു​ൻ​കൂ​ർ ജാ​മ്യം. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ സു​പ്രീം​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ലെ അ​തി​ജീ​വി​ത​യെ സ്വാ​ധീ​നി​ക്കാ​ൻ പാ​ടി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വി​ശ്യ​പ്പെ​ട്ടാ​ൽ ഹാ​ജ​രാ​ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ൾ. ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. നേ​ര​ത്തെ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തൊ​ഴി​ലി​ട​ത്തി​ൽ വ​ച്ച് ലൈം​ഗീ​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. തൊ​ഴി​ൽ സു​ര​ക്ഷ ഭ​യ​ന്നാ​ണ് നേ​ര​ത്തെ പ​രാ​തി പ​റ​യാ​തി​രു​ന്ന​തെ​ന്നും സൈ​ബ​ർ തെ​ളി​വു​ക​ള​ട​ക്കം ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​ണി​ട്രാ​പ്പി​ലൂ​ടെ 30 കോ​ടി രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യാ​ണ് കേ​സി​ല്‍ ആ​ദ്യം പു​റ​ത്തു വ​ന്ന​ത്. പി​ന്നീ​ടാ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന​ത്.

Latest News

Corehub Up