ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ടെന്നീസില്‍ മാറ്റുരയ്ക്കാന്‍ നാല്‍പ്പത്താറുകാരി വീനസ് വില്യംസും.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന താരം സ്വന്തം നാട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍ മാറ്റുരയ്ക്കും. രണ്ട് തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള താരമാണ് വീനസ്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കുന്നതിന് തലേദിവസം വീനസ് സഹോദരി സെറീനയ്ക്കൊപ്പം സിന്‍സിനാറ്റി ഡബിള്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ കണക്കനുസരിച്ച് 1981ല്‍ 47-ാം വയസില്‍ റെനി റിച്ചാര്‍ഡ്സ് മത്സരിച്ചതിന് ശേഷം യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകും വീനസ്.