Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Verstappen

വെ​​ര്‍​സ്റ്റ​​പ്പ​​നു പോ​​കാം..!

എ​​ഫ് വ​​ണ്‍ (ഫോ​​ര്‍​മു​​ല വ​​ണ്‍) കാ​​റോ​​ട്ട​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലു ത​​വ​​ണ ലോ​​ക ചാ​​മ്പ്യ​​ന്‍​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ഡ​​ച്ച് സൂ​​പ്പ​​ര്‍ ഡ്രൈ​​വ​​ര്‍ മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ വി​​ര​​മി​​ച്ചാ​​ല്‍ കു​​ഴ​​പ്പ​​മി​​ല്ലെ​​ന്ന് എ​​ഫ്‌​​ഐ​​എ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് ബെ​​ന്‍ സു​​ലൈം. ഇ​​ന്ന​​ലെ മ​​യാ​​മി ഗ്രാ​​ന്‍​ഡ്പ്രി​​ക്കു മു​​മ്പാ​​യാ​​ണ് എ​​ഫ്‌​​ഐ​​എ പ്ര​​സി​​ഡ​​ന്‍റ് ഇ​​ത്ത​​ര​​ത്തി​​ല്‍ പ്ര​​തി​​ക​​രി​​ച്ച​​ത്. “അ​​യാ​​ള്‍ (വെ​​ര്‍​സ്റ്റ​​പ്പ​​ന്‍) പോ​​യാ​​ല്‍ ന​​മു​​ക്ക​​തു ന​​ഷ്ടം​​ത​​ന്നെ​​യാ​​ണ്. നി​​ര​​വ​​ധി താ​​ര​​ങ്ങ​​ളും ടീ​​മു​​ക​​ളും വ​​ന്നും​​പോ​​യും ഇ​​രി​​ക്കും. എ​​ങ്കി​​ലും ഫോ​​ര്‍​മു​​ല വ​​ണ്‍ എ​​ക്കാ​​ല​​വും നി​​ല​​നി​​ല്‍​ക്കും’’- മു​​ഹ​​മ്മ​​ദ് ബെ​​ന്‍ സു​​ലൈം പ​​റ​​ഞ്ഞു.

വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ വി​​ര​​മി​​ക്കു​​മോ?

2026 എ​​ഫ് വ​​ണ്‍ സീ​​സ​​ണ്‍ മാ​​റ്റ​​ങ്ങ​​ളു​​ടെ​​താ​​യി​​രു​​ന്നു. ഇ​​ല​ക്‌​ട്ര​​ക്ക​​ല്‍ പ​​വ​​ര്‍, കാ​​റു​​ക​​ളു​​ടെ​​യും ട​​യ​​റി​​ന്‍റെ​​യും വ​​ലി​​പ്പ​​ത്തി​​ല്‍ കു​​റ​​വ് തു​​ട​​ങ്ങി​​യ വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ളോ​​ടെ​​യാ​​ണ് ഈ ​​സീ​​സ​​ണ്‍ ആ​​രം​​ഭി​​ച്ച​​ത്. ഡ്രൈ​​വ​​റി​​ന്‍റെ മി​​ക​​വി​​നേ​​ക്കാ​​ള്‍ സാ​​ങ്കേ​​തി​​ക​​ത​​യ്ക്കാ​​ണ് ഇ​​പ്പോ​​ള്‍ എ​​ഫ് വ​​ണ്ണി​​ല്‍ പ്രാ​​ധാ​​ന്യം. ഫോ​​ര്‍​മു​​ല ഇ ​​ക്വാ​​ളി​​റ്റി​​യി​​ലേ​​ക്ക് എ​​ഫ് വ​​ണ്‍ മാ​​റി​​യെ​​ന്നു​​മാ​​ണ് മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​ന്‍റെ കു​​റ്റ​​പ്പെ​​ടു​​ത്ത​​ല്‍.

അ​​തു​​കൊ​​ണ്ട് 2026 സീ​​സ​​ണി​​നു​​ശേ​​ഷം എ​​ഫ് വ​​ണ്ണി​​നോ​​ട് വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ വി​​ട​​പ​​റ​​യു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ജി​​ടി3 പോ​​ലു​​ള്ള റേ​​സിം​​ഗി​​ലേ​​ക്ക് അ​​ദ്ദേ​​ഹം തി​​രി​​ഞ്ഞേ​​ക്കു​​മെ​​ന്നും സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത റി​​പ്പോ​​ര്‍​ട്ടു​​ണ്ട്.

റെ​​ഡ്ബു​​ള്‍ ഡ്രൈ​​വ​​റാ​​യ വെ​​ര്‍​സ്റ്റ​​പ്പ​​ന്‍റെ 2026 സീ​​സ​​ണി​​ലെ പ്ര​​ക​​ട​​നം മോ​​ശ​​മാ​​ണ്. 2021, 2022, 2023, 2024 സീ​​സ​​ണു​​ക​​ളി​​ല്‍ ചാ​​മ്പ്യ​​നാ​​യ വെ​​ര്‍​സ്റ്റ​​പ്പ​​ന്‍, 2025ല്‍ ​​ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി. 2026 സീ​​സ​​ണി​​ലെ ആ​​ദ്യ മൂ​​ന്നു ഗ്രാ​​ന്‍​പ്രി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഒ​​മ്പ​​താം സ്ഥാ​​ന​​ത്താ​​ണ് വെ​​ര്‍​സ്റ്റ​​പ്പ​​ന്‍.

മാ​​റ്റ​​ങ്ങ​​ള്‍​ക്കു മാ​​റ്റം

ബാ​​റ്റ​​റി ഉ​​പ​​യോ​​ഗം അ​​ട​​ക്ക​​മു​​ള്ള വ​​മ്പ​​ന്‍ മാ​​റ്റ​​ങ്ങ​​ള്‍​ കൊ​​ണ്ടു​​വ​​ന്നെ​​ങ്കി​​ലും ഡ്രൈ​​വ​​ര്‍​മാ​​ര്‍ 2026 സീ​​സ​​ണി​​ല്‍ പൂ​​ര്‍​ണ സം​​തൃ​​പ്ത​​ര​​ല്ല. സ്‌​​ട്രെ​​യ്റ്റ്‌​​സി​​ന്‍റെ അ​​വ​​സാ​​ന ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ബാ​​റ്റ​​റി തീ​​രു​​ന്ന​​തോ​​ടെ കാ​​റി​​ന്‍റെ വേ​​ഗ​​ത പെ​​ട്ടെ​​ന്നു കു​​റ​​യു​​ന്നു​​ണ്ട്. ബാ​​റ്റ​​റി പ​​വ​​ര്‍ ല​​ഭി​​ക്കാ​​ന്‍ ഡ്രൈ​​വേ​​ഴ്‌​​സ് ലി​​ഫ്റ്റ് ആ​​ന്‍​ഡ് കോ​​സ്റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ക്വാ​​ളി​​ഫ​​യിം​​ഗി​​ന്‍റെ ക്വാ​​ളി​​റ്റി കു​​റ​​യ്ക്കു​​ന്നു. എ​​ന​​ര്‍​ജി സേ​​വിം​​ഗ് മോ​​ഡി​​ലു​​ള്ള കാ​​റു​​ക​​ള്‍ വേ​​ഗ​​ത പെ​​ട്ടെ​​ന്ന് കു​​റ​​യ്ക്കു​​ന്ന​​തി​​ലൂ​​ടെ അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ര്‍​ധി​​ച്ച​​ത് ജാ​​പ്പ​​നീ​​സ് ഗ്രാ​​ന്‍​പ്രീ​​യി​​ല്‍ വെ​​ളി​​പ്പെ​​ട്ടു. പുതിയ പ​​രി​​ഹാ​​ര​​മാ​​ര്‍​ഗ​​ങ്ങ​​ള്‍ തേ​​ടു​​ക​​യാ​​ണ് എ​​ഫ്‌​​ഐ​​എ.

ശ്ര​​ദ്ധേ​​യ മാ​​റ്റ​​ങ്ങ​​ള്‍

ചെ​​റി​​യ കാ​​റു​​ക​​ള്‍: കാ​​റു​​ക​​ളു​​ടെ വ​​ലി​​പ്പ​​ത്തി​​ല്‍ കു​​റ​​വു​​ണ്ടാ​​കും. വീ​​ല്‍​ബേ​​സ് 3600 എം​​എം​​ല്‍​നി​​ന്ന് 3400ആ​​യും വീ​​തി 2000നി​​ന്ന് 1900 എം​​എം ആ​​യും കു​​റ​​ച്ചു.

ഭാ​​രം കു​​റ​​ച്ചു: കാ​​റു​​ക​​ളു​​ടെ കു​​റ​​ഞ്ഞ ഭാ​​രം 800 കി​​ലോ​​ഗ്രാ​​മി​​ല്‍ നി​​ന്ന് 770 ആ​​ക്കി.

പു​​തി​​യ എ​​ന്‍​ജി​​ന്‍: കൂ​​ടു​​ത​​ല്‍ ഹൈ​​ബ്രി​​ഡ് പ​​വ​​ര്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പു​​തി​​യ ത​​രം പ​​വ​​ര്‍ യൂ​​ണി​​റ്റു​​ക​​ള്‍.

ആ​​ക്റ്റീ​​വ് എ​​യ്​​റോ​​ഡൈ​​നാ​​മി​​ക്‌​​സ്: കാ​​റു​​ക​​ളു​​ടെ മു​​ന്‍​ഭാ​​ഗ​​ത്തെ​​യും പി​​ന്‍​ഭാ​​ഗ​​ത്തെ​​യും ചി​​റ​​കു​​ക​​ള്‍ (വിം​​ഗ്‌​​സ്) ഡ്രൈ​​വ​​ര്‍​മാ​​ര്‍​ക്ക് ആ​​വ​​ശ്യാ​​നു​​സ​​ര​​ണം മാ​​റ്റാ​​വു​​ന്ന ആ​​ക്റ്റീ​​വ് എ​​യ​​്റോ​​ഡൈ​​നാ​​മി​​ക്‌​​ സം​​വി​​ധാ​​നം.

30% കു​​റ​​ഞ്ഞ ഡൗ​​ണ്‍​ഫോ​​ഴ്‌​​സ്: കാ​​റു​​ക​​ളു​​ടെ ഡൗ​​ണ്‍​ഫോ​​ഴ്‌​​സ് 30 % കു​​റ​​യ്ക്കാ​​നും ഡ്രാ​​ഗ് 55 % കു​​റ​​യ്ക്കാ​​നും തീ​​രു​​മാ​​നി​​ച്ചു.

സു​​സ്ഥി​​ര ഇ​​ന്ധ​​നം: 100 % സു​​സ്ഥി​​ര​​മാ​​യ ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗം.
മാ​​നു​​വ​​ല്‍ ഓ​​വ​​ര്‍​ടേ​​ക്കിം​​ഗ് മോ​​ഡ്: മ​​ഗ്-​​കെ (എം​​ജി​​യു-​​കെ) ഓ​​വ​​ര്‍​റൈ​​ഡ് മാ​​നു​​വ​​ല്‍ സം​​വി​​ധാ​​നം. മു​​ന്നി​​ലു​​ള്ള കാ​​റി​​നെ ട്രാ​​ക്കി​​ല്‍ എ​​വി​​ടെ​​വ​​ച്ചും മ​​റി​​ക​​ട​​ക്കാ​​ന്‍ ഡ്രൈ​​വ​​ര്‍​മാ​​ര്‍​ക്ക് അ​​വ​​സ​​രം.

Latest News

Corehub Up