Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VettukadFeast

വെ​ട്ടു​കാ​ട് തി​രു​നാ​ൾ; പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട്  മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു​മാ​ണ് ഉ​ച്ച​യ്ക്ക് ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. അ​മ്പൂ​രി, വാ​ഴി​ച്ച​ൽ, ക​ള്ളി​ക്കാ​ട്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, കീ​ഴാ​റൂ​ർ, കു​ള​ത്തു​മ്മ​ൽ, മാ​റ​ന​ല്ലൂ​ർ, മ​ല​യി​ൻ​കീ​ഴ്, വി​ള​വൂ​ർ​ക്ക​ൽ, വി​ള​പ്പി​ൽ എ​ന്നീ വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും.

അ​തേ​സ​മ​യം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച സ​മ​യ​ത്തു​ത​ന്നെ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up