Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vibhava Samaharamana

Kottayam

ദുരിതബാധിത കുട്ടനാടിനായി ഇ​ട​വ​ക​ക​ളി​ല്‍ നാ​ളെ വി​ഭ​വ​സ​മാ​ഹ​ര​ണം

ച​ങ്ങ​നാ​ശേ​രി: ദു​രി​ത​ബാ​ധി​ത കു​ട്ട​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ല്‍ നാ​ളെ വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തും. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​നസാ​മഗ്രി​ക​ള്‍ ഇ​ട​വ​ക​ക​ള്‍​ തോ​റും സ​മാ​ഹ​രി​ച്ച് ദു​രി​ത​മേ​ഖ​ല​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കാ​നാ​ണ് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തി​രൂ​പ​താ ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഭ​വസ​മാ​ഹ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തു​ന്ന​ത്. വി​വി​ധ സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​രി​ത​ര ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തു​ട​ര്‍​ന്നും കു​ട്ട​നാ​ട്ടി​ല്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും അ​റി​യി​ച്ചു.

അ​തി​രൂ​പ​താ വി​കാ​രി ​ജ​ന​റാ​ള്‍ മോ​ണ്‍.​ആ​ന്‍റണി എ​ത്ത​യ്ക്കാ​ട്ട്, ചാ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ര്‍​ജ് പ​ന​യ്‌​ക്കേ​ഴം എ​ന്നി​വ​ര്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

Latest News

Corehub Up