Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vice-Chancellor

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​സ്എ​ഫ്ഐ സ​മ​രം; പ്ര​തീ​കാ​ത്മ​ക​മാ​യി വി​സി​യു​ടെ ശ​വ​സം​സ്കാ​രം ന​ട​ത്തി 

കൊ​ച്ചി: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​രം 25-ാം ദി​വ​സ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​ക​മാ​യി വി.​സി​യു​ടെ ശ​വ സം​സ്കാ​രം ന​ട​ത്തി. എ​സ്എ​ഫ്ഐ​യു​ടെ ശ​വ​സം​സ്ക​ര സ​മ​രം അ​പ​രി​ഷ്കൃ​ത​മാ​ണെ​ന്ന് മ​ന്ത്രി പി.​സി. വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു. കാ​ര​ണ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​സി​യോ​ട് ആ​ർ​ക്കും വി​യോ​ജി​ക്കാം. ഞ​ങ്ങ​ളും സ​മ​രം ചെ​യ്യാ​റു​ണ്ടെ​ന്നും പ​ക്ഷേ ഇ​ത്ത​രം നി​ന്ദ്യ​മാ​യ രീ​തി​ക​ൾ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക, അ​ധ്യാ​പ​ക​രെ സ​മ​യ​ബ​ന്ധി​ത​മാ​യി നി​യ​മി​ക്കു​ക തു​ട​ങ്ങി 18 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി.​സി സി​സ തോ​മ​സി​നെ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞു. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് വി​സി​യെ സം​ര​ക്ഷി​ച്ച​ത്.

Latest News

Corehub Up