Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victoria College

Palakkad

വിക്ടോറിയ കോളജിലെ അധ്യാപകരുടെ സംഗമം

പാ​ല​ക്കാ​ട്: വി​ക്ടോ​റി​യ കോ​ള​ജി​ൽ പ​ഠി​ക്കു​ക​യും കോ​ള​ജി​ൽത​ന്നെ പ​ഠി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം ദി ​പാ​ൽ​ഘാ​ട്ട് വി​ക്ടോ​റി​യ കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ധ​വരാ​ജാ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്നു.

പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​രി​ത ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​ലു​മ്നി ടീ​ച്ചേ​ഴ്സ് ഫോ​റം എ​ന്ന സം​രം​ഭം പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി കൊ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ഗി​രീ​ഷ് ചെ​റു​കാ​ട്ട് സ്വാ​ഗ​ത​വും വി​ക്ടോ​റി​യ കോ​ള​ജ് മു​ൻപ്രി​ൻ​സി​പ്പ​ൽ പി. ​മു​ര​ളി, കെ.​പി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
പ​ങ്കെ​ടു​ത്ത എ​ല്ലാ അ​ധ്യാ​പ​ക​രെ​യും ഒ​എ​സ്എ അം​ഗ​ങ്ങ​ൾ പൊ​ന്നാ​ട​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന തു​റ​ന്ന ച​ർ​ച്ച​യി​ൽ എ​ല്ലാ അ​ധ്യാ​പ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഗ​മം ന​ട​ത്ത​ണ​മെ​ന്നും വി​ക്ടോ​റി​യ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള വി​വി​ധ​ത​രം ക്ലാ​സു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​ത്ത​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അം​ഗ​ങ്ങ​ൾ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up