Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance Conducts

Thrissur

റോ​ഡ് നി​ർ​മാ​ണം: വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി

ന​ട​ത്ത​റ: വ​ല​ക്കാ​വ് ക​ണ്ണാ​റ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന​ന​ട​ത്തി. വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി സി. ​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റോ​ഡ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച മെ​റ്റീ​രി​യ​ലു​ക​ളു​ടെ സാ​മ്പി​ൾ ക്വാ​ളി​റ്റി പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. ക​ണ്ണാ​റ മു​ത​ൽ ന​ട​ത്ത​റ​വ​രെ​യു​ള്ള ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​തും അ​ഴി​മ​തി​യും ആ​രോ​പി​ച്ചാ​ണ് റോ​ഡ് സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കും വി​ജി​ല​ൻ​സി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്.

ന​ട​ത്ത​റ മു​ത​ൽ പൂ​ച്ച​ട്ടി, മൂ​ർ​ക്കി​നി​ക്ക​ര, വ​ല​ക്കാ​വ് മാ​രാ​യ്ക്ക​ൽ ക​ണ്ണാ​റ വ​രെ​യു​ള്ള വ​രെ​യു​ള്ള ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ ദൂ​രം ഏ​ക​ദേ​ശം 70 കോ​ടി​യു​ടെ കി​ഫ്‌​ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​കെ​കെ ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ക​മ്പ​നി​യാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

എ​ന്നാ​ൽ റോ​ഡ് നി​ർ​മാ​ണം അ​ടി​മു​ടി അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​രം​ഭംമു​ത​ലേ റോ​ഡ് സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചി​രു​ന്നു. ഓ​വ​ർ​സി​യ​ർ​മാ​രോ, എ​ൻ​ജി​നീ​യ​ർ​മാ​രോ മ​റ്റേ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നോ​പോ​ലും ഇ​ല്ലാ​തെ​യാ​യി​രു​ന്നു റോ​ഡ് നി​ർ​മാ​ണം. വെ​ള്ള​മൊ​ഴു​കു​ന്ന സ്ഥ​ല​ത്തോ, ഒ​ഴു​കി​പ്പോ​കു​ന്ന വി​ധ​ത്തി​ലോ അ​ല്ലാ​യി​രു​ന്നു കാ​ന​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്. വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് റോ​ഡ് സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ.

Latest News

Corehub Up