Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance Department

ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ട് രേഖകളില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ൽവ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മി​​​ക്ക​​​യി​​​ട​​​ങ്ങ​​​ളി​​​ലും ര​​​സീ​​​തോ കാ​​​ഷ് ബു​​​ക്കു​​​ക​​​ളോ ഇ​​​ല്ലെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ല. താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ നി​​​യ​​​മി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള 78 ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ വെ​​​ൽ​​​ഫ​​​യ​​​ർ ഫ​​​ണ്ട് ’ എ​​​ന്ന പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽപ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തിയത്‌.

പ​​​ല ബോ​​​ർ​​​ഡു​​​ക​​​ളി​​​ലും മ​​​രി​​​ച്ച അം​​​ഗ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ പെ​​​ൻ​​​ഷ​​​ൻ തു​​​ട​​​ർ​​​ന്നും അ​​​നു​​​വ​​​ദി​​​ച്ചു. ഈ ​​​തു​​​ക തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്ന് ചി​​​ല​​​യി​​​ട​​​ത്ത് രേ​​​ഖ​​​യു​​​ണ്ടെ​​​ങ്കി​​​ലും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ​​​ണം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. ചി​​​ല ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ അം​​​ശാ​​​ദാ​​​യം കൃ​​​ത്യ​​​മാ​​​യി ബാ​​​ങ്കി​​​ൽ അ​​​ട​​​യ്ക്കു​​​ന്നി​​​ല്ല. രേ​​​ഖ​​​ക​​​ളി​​​ലു​​​ള്ള ബാ​​​ല​​​ൻ​​​സ് തു​​​ക അ​​​ക്കൗ​​​ണ്ടി​​​ലി​​​ല്ലെ​​​ന്നും ക​​​ണ്ടെ​​​ത്തി.

വാ​​​യ്പ​​​യ​​​ട​​​ക്കം ബാ​​​ധ്യ​​​ത​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്കും ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു. തൊ​​​ഴി​​​ലു​​​ട​​​മ​​​യു​​​ടെ വി​​​ഹി​​​തം പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്നി​​​ല്ല. പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു.
കൊ​​​ല്ല​​​ത്തെ ക​​​ശു​​​വ​​​ണ്ടി തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ 154 അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​തി​​​ന് കൈ​​​പ്പ​​​റ്റ് ര​​​സീ​​​തി​​​ല്ല. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ബോ​​​ർ​​​ഡി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ൽ 4.46 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

ഇ​​​ടു​​​ക്കി​​​യി​​​ലെ കേ​​​ര​​​ള കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ മ​​​ര​​​ണ​​​ശേ​​​ഷ​​​വും പെ​​​ൻ​​​ഷ​​​ൻ തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​വി​​​ടത്തെ മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​മ്മി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ 1.20 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ പേ​​​രി​​​ലും പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കി. അ​​​വി​​​ടെ​​​യു​​​ള്ള 20 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ വി​​​ജി​​​ല​​​ൻ​​​സ് ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ആ​​​റു​​​പേ​​​ർ​​​ക്ക് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​ണ്ടെ​​​ത്തി.

തൃ​​​ശൂ​​​രി​​​ലെ ജ്വ​​​ല്ല​​​റി തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ മ​​​രി​​​ച്ച​​​ശേ​​​ഷ​​​വും പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു. പാ​​​ല​​​ക്കാ​​​ട്ടെ മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ട്ട് തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​ത് കോ​​​ഴി​​​ക്കോ​​​ട്ടാ​​​ണ്. ശ​​​ന്പ​​​ള​​​വും ഹാ​​​ജ​​​രും പാ​​​ല​​​ക്കാ​​​ട്ടും.

മ​​​ല​​​പ്പു​​​റ​​​ത്തെ കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ വാ​​​യ്പാ​​​ബാ​​​ധ്യ​​​ത നി​​​ല​​​നി​​​ൽ​​​ക്കെ ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​വി​​​ടു​​​ത്തെ ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളു​​​ടെ വി​​​ഹി​​​ത​​​മാ​​​യ 6,76,000 രൂ​​​പ പി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​തെ തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. കോ​​​ഴി​​​ക്കോ​​​ട് ഷോ​​​പ്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ്സ് തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കി.

Latest News

Corehub Up