Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance Report

വ​ട​ക്കാ​ഞ്ചേ​രി വോട്ടുകോഴ: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ഇ​ന്ന്

തൃ​​​ശൂ​​​ര്‍: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് വി​​​ജി​​​ല​​​ന്‍​സ് ഇ​​​ന്നു സ​​​മ​​​ര്‍​പ്പി​​​ക്കും.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് ത​​​ളി ഡി​​​വി​​​ഷ​​​നി​​​ല്‍​നി​​​ന്നു ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി വി​​​ജ​​​യി​​​ച്ച ഇ.​​​യു. ജാ​​​ഫ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വോ​​​ട്ട് ചെ​​​യ്യു​​​ക​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് 50 ല​​​ക്ഷം രൂ​​​പ സി​​​പി​​​എം വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യു​​​ള്ള ജാ​​​ഫ​​​റി​​​ന്‍റെ ഓ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടാ​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ൽ അ​​​ക്ക​​​ര വി​​​ജി​​​ല​​​ൻ​​​സി​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഈ ​​​കേ​​​സി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് ഇ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.
ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പ​​​ണം

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​യി​​​ല്‍ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ.​​​സി. മൊ​​​യ്തീ​​​ന്‍, സേ​​​വ്യ​​​ര്‍ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കോ​​​ഴ സം​​​ബ​​​ന്ധി​​​ച്ച ഫോ​​​ണ്‍​ സം​​​ഭാ​​​ഷ​​​ണം പു​​​റ​​​ത്തു​​​വി​​​ട്ട പി.​​​ഐ. ഷാ​​​ന​​​വാ​​​സ്. വ​​​ള്ള​​​ത്തോ​​​ള്‍​ ന​​​ഗ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‌റുകൂ​​​ടി​​​യാ​​​ണു ഷാ​​​ന​​​വാ​​​സ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​ശേ​​​ഷം എ.​​​സി. മൊ​​​യ്തീ​​​ന്‍റെ​​​യും സേ​​​വ്യ​​​ര്‍ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യു​​​ടെ​​​യും ദൂ​​​ത​​​ൻ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​ൻ ഇ.​​​യു. ജാ​​​ഫ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ഡീ​​​ൽ ഉ​​​റ​​​പ്പി​​​ച്ച​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​ശേ​​​ഷ​​​മു​​​ള്ള ജാ​​​ഫ​​​റി​​​ന്‍റെ ഫോ​​​ണ്‍​ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ എ.​​​സി. മൊ​​​യ്തീ​​​ന്‍റെ പ​​​ങ്ക് മ​​​ന​​​സി​​​ലാ​​​കും. ത​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഫോ​​​ണ്‍​ സം​​​ഭാ​​​ഷ​​​ണം വി​​​ജി​​​ല​​​ന്‍​സി​​​നു കൈ​​​മാ​​​റും. രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​യി വി​​​ഷ​​​യ​​​ത്തെ നേ​​​രി​​​ടാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന രീ​​​തി തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും ഷാ​​​ന​​​വാ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് ത​​​ളി ഡി​​​വി​​​ഷ​​​നി​​​ല്‍​നി​​​ന്നു ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി വി​​​ജ​​​യി​​​ച്ച ഇ.​​​യു. ജാ​​​ഫ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വോ​​​ട്ട് ചെ​​​യ്യു​​​ക​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് 50 ല​​​ക്ഷം രൂ​​​പ സി​​​പി​​​എം വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യു​​​ള്ള ജാ​​​ഫ​​​റി​​​ന്‍റെ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ പു​​​റ​​​ത്തു​​​വ​​​രി​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടാ​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ൽ അ​​​ക്ക​​​ര വി​​​ജി​​​ല​​​ൻ​​​സി​​​നെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ​​​ത്തുട​​​ർ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up