Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay Amritraj

ടെന്നീസ് താരം വിജയ് അമൃതരാജിന് പദ്മഭൂഷൺ, രോഹിത്തിനും ഹർമൻപ്രീത് കൗറിനും പദ്മശ്രീ

ന്യൂഡൽഹി: മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജിന് പദ്മഭൂഷൺ പുരസ്കാരം. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമയ്ക്കും ഹർമൻ പ്രീത് കൗറിനും പദ്മശ്രീ ബഹുമതിയും ലഭിച്ചു. കായികരംഗത്തുനിന്ന് ഒൻപതു പേർക്കാണ് 2026 പദ്മ ബഹുമതികൾ ലഭിച്ചത്.

ബൽദേവ് സിംഗ്, ഭഗവൻദാസ് റയ്ക്വാർ, കെ. പജനിവേൽ, പ്രവീൺ കുമാർ, ഹോക്കി താരം സവിത പൂനിയ, വ്‌ളാദിമിർ മെസ്റ്റ്വിരിഷ്‌വി എന്നിവർ കായികരംഗത്തുനിന്ന് പദ്മശ്രീ നേടിയവരാണ്.

കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, കെ.ടി. തോമസ്, പി. നാരായണൻ എന്നിവർ പദ്മവിഭൂഷൺ ബഹുമതി നേടിയ മലയാളികളാണ്. പദ്മവിഭൂഷൺ നേടിയ ആകെ അഞ്ചുപേരിൽ മൂന്നുപേരും കേരളത്തിൽനിന്നുള്ളവരാണ്. 

Latest News

Corehub Up