Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay Antony

ചെ​രി​പ്പി​ടി​ല്ലെ​ന്ന വി​ജ​യ് ആ​ന്‍റ​ണി​യു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ മ​ക​ളു​ടെ വി​യോ​ഗം ഏ​ൽ​പ്പി​ച്ച വേ​ദ​ന; വെ​ളി​പ്പെ​ടു​ത്തി ഭാ​ര്യ  

ന​ട​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ വി​ജ​യ് ആ​ന്‍റ​ണി ചെ​രു​പ്പ് ധ​രി​ക്കാ​തി​രി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി നി​ർ​മാ​താ​വും വി​ജ​യ്‌​യു​ടെ ഭാ​ര്യ​യു​മാ​യ ഫാ​ത്തി​മ വി​ജ​യ് ആ​ന്‍റ​ണി.

മു ​മ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം അ​പ്പ കു​ട്ടി​യു​ടെ പ്രീ-​റി​ലീ​സ് ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ത​ങ്ങ​ളു​ടെ മൂ​ത്ത മ​ക​ൾ മീ​ര​യു​ടെ വി​യോ​ഗ​ത്തെ​ക്കു​റി​ച്ചും തു​ട​ർ​ന്ന് വി​ജ​യ് ആ​ന്‍റ​ണി എ​ടു​ത്ത തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞ് ഫാ​ത്തി​മ വി​കാ​രാ​ധീ​ന​യാ​യ​ത്.

മീ​ര​യു​ടെ വി​യോ​ഗ​ത്തി​ന് ശേ​ഷം അ​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് താ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ ഫാ​ത്തി​മ, മ​ക​ൾ ഉ​പേ​ക്ഷി​ച്ചു​പോ​യ ചെ​രു​പ്പു​ക​ൾ ക​ണ്ട​തി​ന് ശേ​ഷ​മാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വ് ചെ​രു​പ്പി​ടു​ന്ന​ത് നി​ർ​ത്തി​യ​ത് എ​ന്ന് വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​ല​കൂ​ടി​യ വാ​ച്ചു​ക​ളൊ​ക്കെ ഉ​പേ​ക്ഷി​ച്ച് പ​ക​രം മ​ക​ൾ മീ​ര​യു​ടെ വാ​ച്ച് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ ധ​രി​ക്കു​ന്ന​ത് എ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

വി​ജ​യ് ആ​ന്‍റ​ണി ചെ​രി​പ്പ് ധ​രി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് നി​ർ​ത്തി​യ​തെ​ന്നാ​ണ് ഫാ​ത്തി​മ പ​റ​ഞ്ഞു​തു​ട​ങ്ങി​യ​ത്. കോ​ളേ​ജി​ൽ പോ​കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന മ​ക​ൾ​ക്കാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ങ്ങി​ന​ൽ​കി​യ നി​ര​വ​ധി ജോ​ഡി ചെ​രു​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തൊ​ന്നും തൊ​ടാ​തെ അ​തു​പോ​ലെ കി​ട​ക്കു​ന്ന​ത് അ​വ​രു​ടെ വ​ലി​യൊ​രു ന​ഷ്ട​ത്തി​ന്‍റെ വേ​ദ​ന ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

വി​ജ​യ് ആ​ന്‍റ​ണി എ​ന്തു​കൊ​ണ്ടാ​ണ് ചെ​രു​പ്പ് ധ​രി​ക്കാ​ത്ത​ത് എ​ന്ന​തി​ന്‍റെ കാ​ര​ണം ആ​ർ​ക്കും അ​റി​യി​ല്ല. ഞാ​ൻ ഇ​ന്ന് അ​ത് വെ​ളി​പ്പെ​ടു​ത്താം. എ​ന്‍റെ മ​ക​ൾ​ക്ക് ധാ​രാ​ളം ചെ​രു​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. യു.​എ​സ്, ല​ണ്ട​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ ഞാ​ൻ അ​വ​ൾ​ക്കാ​യി വാ​ങ്ങി​യ​താ​യി​രു​ന്നു. അ​വ​ൾ കോ​ളേ​ജി​ൽ പോ​കാ​നി​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​തെ​ല്ലാം വാ​ങ്ങി​യ​ത്. അ​തെ​ല്ലാം ഇ​പ്പോ​ഴും അ​തേ​പോ​ലെ കി​ട​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം ആ ​ചെ​രു​പ്പു​ക​ളെ​ല്ലാം നോ​ക്കി, ത​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഇ​നി ചെ​രു​പ്പ് ധ​രി​ക്കി​ല്ലെ​ന്ന് ശ​പ​ഥം ചെ​യ്തു. ക​ൺ​സ​ർ​ട്ടു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം ചെ​രു​പ്പ് ധ​രി​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ പ​രി​പാ​ടി ക​ഴി​ഞ്ഞ​യു​ട​ൻ ത​ന്നെ അ​വ ഊ​രി​മാ​റ്റാ​റു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

"ക​ൺ​സ​ർ​ട്ടു​ക​ൾ​ക്ക് പോ​കു​മ്പോ​ൾ വേ​റെ വ​ഴി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​രു​പ്പ് ധ​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ ല​ണ്ട​ൻ, പാ​രി​സ്, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ൺ​സ​ർ​ട്ടു​ക​ൾ​ക്ക് പോ​യ​പ്പോ​ൾ അ​ദ്ദേ​ഹം ചെ​രു​പ്പ് ധ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ൺ​സ​ർ​ട്ടു​ക​ൾ ക​ഴി​ഞ്ഞ​യു​ട​ൻ ത​ന്നെ അ​ദ്ദേ​ഹം അ​വ ഊ​രി​മാ​റ്റും, അ​വ​ർ പ​റ​ഞ്ഞു.

ഇ​തി​നൊ​പ്പം ത​ന്നെ റാ​ഡോ, റോ​ളെ​ക്സ് തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ താ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​കൂ​ടി​യ വാ​ച്ചു​ക​ളു​ടെ ശേ​ഖ​രം വി​ജ​യ് ആ​ന്‍റ​ണി ഉ​പേ​ക്ഷി​ച്ച​താ​യും ഫാ​ത്തി​മ വെ​ളി​പ്പെ​ടു​ത്തി. പ​ക​രം, മീ​ര മ​രി​ക്കു​ന്ന സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന വാ​ച്ചാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

"എ​ന്‍റെ മ​ക​ൾ​ക്ക് വേ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ഞാ​ൻ അ​വ​ൾ​ക്കാ​യി വാ​ങ്ങി​ന​ൽ​കി​യ വാ​ച്ചാ​ണ​ത്. 4000 രൂ​പ വി​ല​യു​ള്ള ആ ​വാ​ച്ച് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ ധ​രി​ക്കു​ന്ന​ത്."

2023-ലാ​യി​രു​ന്നു വി​ജ​യ് ആ​ന്‍റ​ണി​യു​ടെ മ​ക​ൾ 16കാ​രി മീ​ര ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ത് സി​നി​മാ​ലോ​ക​ത്തെ​യും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ആ​രാ​ധ​ക​രെ​യും ക​ടു​ത്ത ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. മ​ക​ളു​ടെ മ​ര​ണ​ശേ​ഷം വി​ജ​യ് ആ​ന്‍റെ​ണി ഒ​രു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രു​ന്നു. മ​ക​ൾ ധീ​ര​യും സ്നേ​ഹ​സ​മ്പ​ന്ന​യു​മാ​യ ഒ​രു കു​ട്ടി​യാ​ണെ​ന്നും അ​വ​ൾ വേ​ദ​ന​ക​ളും വി​ഷ​മ​ങ്ങ​ളും ഇ​ല്ലാ​ത്ത ഒ​രി​ട​ത്തേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക​ളു​ടെ വി​യോ​ഗം ത​ന്നെ എ​ത്ര​ത്തോ​ളം ത​ള​ർ​ത്തി​യെ​ന്നും അ​വ​ളു​ടെ ജീ​വ​നോ​ടൊ​പ്പം താ​നു​മൊ​രു ജീ​വി​താ​വ​സാ​നം അ​നു​ഭ​വി​ച്ച​റി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. അ​വ​ളു​ടെ ഓ​ർ​മ്മ​യ്ക്കാ​യി ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ട് ബാ​ക്കി ജീ​വി​തം ചി​ല​വ​ഴി​ക്കു​മെ​ന്നും അ​വ​ളു​ടെ ആ​ത്മ​സാ​ന്നി​ധ്യം താ​ൻ എ​പ്പോ​ഴും അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up