Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VijayCM

Kouthukam

"ഡ്യൂട്ടി ഡബിൾ സ്പെഷ്യലായി'; എ​യ​ർ ഹോ​സ്റ്റ​സി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റ് ത​രം​ഗ​മാ​കു​ന്നു

വി​മാ​ന​യാ​ത്ര​യ്ക്കി​ട​യി​ൽ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​ക്കൊ​പ്പം എ​ടു​ത്ത ചി​ത്രം പ​ങ്കു​വെ​ച്ച് എ​യ​ർ ഹോ​സ്റ്റ​സ് രം​ഗ​ത്തെ​ത്തി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി മാ​റു​ന്നു.

പ്ര​മു​ഖ ക്യാ​ബി​ൻ ക്രൂ ​അം​ഗ​വും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ഉ​മ മീ​നാ​ക്ഷി​യാ​ണ് 'ദ​ള​പ​തി' വി​ജ​യ്‌​ക്കൊ​പ്പ​മു​ള്ള ഈ ​അ​പൂ​ർ​വ്വ നി​മി​ഷം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ത​ന്‍റെ അ​ന്ന​ത്തെ ജോ​ലി സ​മ​യം ഏ​റെ സ​വി​ശേ​ഷ​മാ​യി മാ​റി​യെ​ന്ന് ചി​ത്ര​ത്തി​നൊ​പ്പം ഉ​മ മീ​നാ​ക്ഷി കു​റി​ച്ചു.

ത​ന്‍റെ പ​തി​വ് ശൈ​ലി​യി​ലു​ള്ള ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഫോ​ർ​മ​ൽ വ​സ്ത്രം ധ​രി​ച്ച് ല​ളി​ത​മാ​യ പു​ഞ്ചി​രി​യോ​ടെ നി​ൽ​ക്കു​ന്ന വി​ജ​യ്‌​യു​ടെ ചി​ത്രം ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​തൊ​രു അ​ത്യ​പൂ​ർ​വ്വ ഭാ​ഗ്യ​മാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​പ്പോ​ൾ, വി​ജ​യ്‌​യു​ടെ ശാ​ന്ത​വും വി​ന​യ​പൂ​ർ​വ്വ​വു​മാ​യ പെ​രു​മാ​റ്റ​ത്തെ പ്ര​ശം​സി​ക്കാ​നും സോ​ഷ്യ​ൽ മീ​ഡി​യ മ​റ​ന്നി​ല്ല.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് ഈ ​ചി​ത്രം പ​ക​ർ​ത്തി​യി​ട്ടു​ള്ള​ത്.

ഡ​ൽ​ഹി​യി​ൽ വെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​രു​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ജ​യ് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ചു​വ​ടു​വെ​പ്പു​ക​ൾ ന​ട​ത്തു​ന്ന വി​ജ​യ്‌​യു​ടെ ഈ ​കൂ​ടി​ക്കാ​ഴ്ച​ക​ൾ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ച്ച​ത്.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ടി​ക്കാ​ഴ്ച ന​ട​ക്കാ​തി​രു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും മു​ൻ​കൂ​ട്ടി​യു​ള്ള മ​റ്റ് തി​ര​ക്കു​ക​ൾ കാ​ര​ണം കൂ​ടി​ക്കാ​ഴ്ച താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് കോ​ൺ​ഗ്ര​സ് എം.​പി ക്രി​സ്റ്റ​ഫ​ർ തി​ല​ക് ഇ​തി​നോ​ട​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് ഉ​മ മീ​നാ​ക്ഷി​ക്ക് ത​മി​ഴ്‌​നാ​ടി​ന്‍റെ പ്രി​യ നേ​താ​വി​നൊ​പ്പം ചി​ത്രം പ​ക​ർ​ത്താ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

സി​നി​മ വി​ട്ട് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ ശേ​ഷ​വും വി​ജ​യ്‌​യു​ടെ ഓ​രോ പൊ​തു​വേ​ദി​ക​ളും ചി​ത്ര​ങ്ങ​ളും വ​ലി​യ രീ​തി​യി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ട്രെ​ൻ​ഡിം​ഗ് ആ​യി മാ​റു​ന്ന​ത്.

 

Latest News

Corehub Up