Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijayadashami

ഇന്ന് വിജയദശമി; അക്ഷരലോകത്തേക്ക് പിച്ചവെച്ച് നൂറുകണക്കിന് കുരുന്നുകള്‍

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തുടനീളം വിദ്യാരംഭച്ചടങ്ങുകൾ നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ കുട്ടികളെ എഴുത്തിനിരുത്തി.

വർഷത്തിൽ ഏതു ദിവസവും വിദ്യാരംഭം നടത്താവുന്ന പ്രശസ്തമായ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പറവൂരിലെ ഓഫീസിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകി.

മലപ്പുറം തിരൂരിലെ തുഞ്ചൻപറമ്പ്, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ സരസ്വതി മണ്ഡപം, കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ തുടങ്ങിയ ഇടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

Latest News

Corehub Up