ചെന്നൈ: ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് വിരുദാചലത്ത് ജനവിധി തേടും. മകനും പാർട്ടിയുടെ യുവജനവിഭാഗം സെക്രട്ടറിയുമായ വിജയ പ്രഭാകർ വിരുദനഗറിൽനിന്നാണ് മത്സരിക്കുക.
ഡിഎംകെമുന്നണിയുടെ ഭാഗമായ ദേശീയ മൂർപോക്ക് ദ്രാവിഡ കഴകത്തിന് (ഡിഎംഡികെ പത്ത് സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.
രണ്ടാംതവണയാണു വിരുദാചലത്ത് പ്രേമലത മത്സരിക്കുന്നത്. 2006 ൽ ഈ സീറ്റിൽ വിജയിച്ചാണ് പാർട്ടി സ്ഥാപകൻ വിജയകാന്ത് സജീവരാഷ്ട്രീയത്തിലെത്തിയത്.
പാർട്ടി പ്രസീഡിയം ചെയർമാൻ ഡോ.വി. ഇളങ്കോവൻ ധർമപുരിയിൽ നിന്നാണ് മത്സരിക്കുന്നത്.